Fincat

വരവില്‍ കവിഞ്ഞ സ്വത്ത്: ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ്

ബംഗളൂരു: വരവില്‍ കവിഞ്ഞ സ്വത്തുസമ്ബാദനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 70 ഇടങ്ങളില്‍ ലോകായുക്ത പൊലീസ് റെയ്ഡ് നടത്തി.

17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബംഗളൂരുവിലെ അഞ്ചിടങ്ങളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകള്‍, അവരുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

ബംഗളൂരു, മാണ്ഡ്യ, റായ്ചൂര്‍, ബിദര്‍, കലബുറഗി, ചിത്രദുര്‍ഗ, ബെള്ളാരി, തുമകുരു, ഉഡുപ്പി, ഹാസൻ, ബെളഗാവി, ദേവനഗരെ, ഹാവേരി ജില്ലകളിലായിരുന്നു നടപടികള്‍.

വിവിധയിടങ്ങളില്‍നിന്ന് വിലപിടിപ്പുള്ള നിരവധി വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്.