Fincat

ദേശീയപാത വികസനം; വൈദ്യുതിലൈൻ പ്രവൃത്തി അധ്യാപകര്‍ തടഞ്ഞു

വടകര: എസ്.ജി.എം.എസ്.ബി സ്കൂളിന് സമീപം ദേശീയപാത അതോറിറ്റി സ്ഥാപിക്കാൻ ശ്രമിച്ച വൈദ്യുതി ലൈൻ വര്‍ക്ക് സ്കൂളിലെ അധ്യാപകര്‍ തടഞ്ഞു.

സ്കൂളിന് സമീപം മാറ്റി സ്ഥാപിക്കുന്ന ലൈൻ എ.ബി.സി കേബിള്‍ ഉപയോഗിക്കണമെന്ന അപേക്ഷ സ്കൂള്‍ പി.ടി.എ മാസങ്ങള്‍ക്ക് മുമ്ബേ ദേശീയപാത അതോറിറ്റിക്ക് നല്‍കിയതാണ്.

1 st paragraph

എന്നാല്‍, തിങ്കളാഴ്ച ദേശീയപാത ഉദ്യോഗസ്ഥരും ജോലിക്കാരും സ്കൂളിന് സമീപം ലൈൻ സ്ഥാപിക്കാൻ വന്നപ്പോള്‍ എ.ബി.സി കേബിള്‍ ഉപയോഗിക്കുന്നില്ലെന്ന് കണ്ട അധ്യാപകര്‍ പ്രവൃത്തി തടയുകയായിരുന്നു. എച്ച്‌.ടി ലൈൻ ഉപയോഗിച്ച്‌ പ്രവൃത്തി നടത്താനായിരുന്നു നീക്കം.

പ്രവൃത്തിയുടെ ഭാഗമായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പ്രവൃത്തി തടഞ്ഞതോടെ കരാര്‍ കമ്ബനി അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തി.

2nd paragraph

സ്കൂള്‍ കെട്ടിടത്തില്‍നിന്ന് വൈദ്യുതി ലൈനിന് കൃത്യമായ അകലം ഉണ്ടെങ്കിലും ഭാവിയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഗണിച്ചാണ് അധ്യാപകര്‍ പ്രവൃത്തി തടഞ്ഞത്. പ്രവൃത്തി തടഞ്ഞതോടെ ജോലിക്കാര്‍ തിരിച്ചുപോയി