മനസ്സുകളിലേക്ക് പെയ്തിറങ്ങിക്കൊണ്ട് ‘ദി സൈലന്റ് ലെറ്റർ’ പ്രകാശനം ചെയ്ത്

തിരൂരിന്റെ കവയിത്രി രോഷ്‌നി കൈനിക്കരയുടെ പ്രഥമ കവിതാ സമാഹാരമായ ദി സൈലന്റ് ലെറ്ററിന്റെ പ്രകാശന കര്‍മ്മം കവി വീരാന്‍കുട്ടിക്ക് നല്‍കികൊണ്ട് കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് നിര്‍വ്വഹിച്ചു. രാമനാട്ടുകര കെ. ഹില്‍സില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നോവലിസ്റ്റും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററുമായ ശുഭാഷ് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി നിയോജക മണ്ഡലം എം.എല്‍.എ പി. നന്ദകുമാര്‍ സ്വാഗതം ആശംസിച്ചു. മുന്‍ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ പാലോളി മുഹമ്മദ് കുട്ടി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രശസ്ത ചലചിത്രതാരം ഇര്‍ഷാദ് അലി ആശംസകള്‍ നേര്‍ന്നു. പുസ്തകത്തിന്റെ മലയാള പരിഭാഷ നിര്‍വ്വഹിച്ച കവിയും നിരൂപകനുമായ സജയ് കെ.വിയും ഗ്രന്ഥകാരി രോഷ്‌നി കൈനിക്കരയും മറുമൊഴി നടത്തി. അബ്ദുള്‍ ഖാദര്‍ കൈനിക്കര നന്ദി പ്രകാശിപ്പിച്ചു. സാഹിത്യ രാഷ്ട്രീയ ചലചിത്ര മേഖലയിലെ പ്രശസ്തരുടെ ഒത്തുചേരലായി മാറി ഈ പുസ്തക പ്രകാശന ചടങ്ങ്. കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ടവരുമായി അറുനൂറിലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.