കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ ഫ്രറ്റേണിറ്റിക്ക് ചരിത്ര വിജയം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കാമ്ബസുകളില്‍ നടന്ന വിദ്യാര്‍ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയമാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേടിയതെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം.ഷെഫ്റിൻ. കാമ്ബസുകളില്‍ വെറുപ്പിനും ഏകധിപത്യ ഫാഷിസത്തിനും എതിരായി സാഹോദര്യ രാഷ്ട്രീയവും ജനാധിപത്യ ബോധവും വിജയിക്കുന്നതാണ് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ വിജയം വ്യക്തമാക്കുന്നത്.

19 കോളജ് യൂണിയൻ ഭരണമാണ് ഫ്രറ്റേണിറ്റി ഒറ്റക്കും സഖ്യമായും നേടിയത്. മലപ്പുറം ജില്ലയിലെ നാല് കോളജുകള്‍ യൂണിയനുകള്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഒറ്റക്ക് ഭരിക്കും. പെരിന്തല്‍മണ്ണ അജാസ്, ഇലാഹിയ കോളജ് തിരൂര്‍ക്കാട്, ഡബ്ള്യൂ. ഐ.സി ആര്‍ട്സ് കോളജ് വണ്ടൂര്‍, ഫലാഹിയ കോളജ് തിരൂര്‍ക്കാട് എന്നിവിടങ്ങളിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഒറ്റക്ക് ഭരിക്കുക.

കൊടുവള്ളി ഗവ. കോളജ്, മഞ്ചേരി എൻ.എസ്.എസ്, പൊന്നാനി എം.ഇ.എസ്, ജെ.ഡി.ടി ആര്‍ട്സ് കോഴിക്കോട്, ഒറ്റപ്പാലം എൻ.എസ്.എസ് ട്രൈനിംഗ് കോളജ്, പത്തിരിപ്പാല മൗണ്ട് സീന കോളജ്, എം.ഇ.എസ് കെ.എസ്.എച്ച്‌.എം ബി.എഡ് ട്രെെനിംഗ് കോളേജ്, കാര്‍മല്‍ കോളജ് മാള,പെരുമ്ബിലാവ് അൻസാര്‍ വിമണ്‍ ആര്‍ട്സ് കോളജ്, പെരുമ്ബിലാവ് അൻസാര്‍ ബി.എഡ് കോളേജ്, മേല്‍മുറി എം.സി.ടി കോളജ്, സി.യു.ടി.ഇ.സി കോളജ് മഞ്ചേരി എന്നിവിടങ്ങളില്‍ സഖ്യമായും ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വത്തിലുള്ള യൂണിയനുകളാണ് വിജയം നേടിയത്. ഒറ്റക്കും സഖ്യമായും 19 കോളജ് യൂണിയനുകള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വമുണ്ടാകും.

പാലക്കാട് ചിറ്റൂര്‍ ഗവണ്‍മെൻ്റ് കോളജ് (എകണോമിക്സ്, ജോഗ്രഫി), കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം ഗവണ്‍മെൻറ് കോളേജ് (സുവോളജി), മുട്ടില്‍ ഡബ്ള്യൂ എം ഒ കോളജ് (കെമിസ്ട്രി), താനൂര്‍ ഗവണ്‍മെൻ്റ് കോളജ് (ബി.സി.എ), കൊണ്ടോട്ടി ഗവണ്‍മെൻ്റ് കോളജ് (ഇംഗ്ളീഷ്), മലപ്പുറം വുമണ്‍സ് ഗവണ്‍മെൻ്റ് കോളജ് (കെമിസ്ട്രി), ചാലക്കുടി നിര്‍മല കോളജ് (കൊമേഴ്സ്), കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് (ബോട്ടണി, ഫിസിക്സ്, മാക്സ് ), ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (ഇംഗ്ളീഷ്), മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജ് (ഫിസിക്സ്), മമ്ബാട് എം.ഇ. എസ് കോളജ് (വിഷ്വല്‍ കമ്മ്യൂണിക്കേഷൻ), വളാഞ്ചേരി എം.ഇ.എസ് കോളജ് (ഫിസിക്സ്), മഞ്ചേരി എൻ.എസ്.എസ് കോളജ് (ബി.കോം), തിരൂര്‍ക്കാട് നസ്ര (ഇംഗ്ളീഷ്) കോളജ്

പൊന്നാനി എം.ഇ.എസ്( ഇംഗ്ലീഷ്, ജിയോളജി അസോസിയേഷൻ), എം.ഇ.എസ് പൊന്നാനി (ജിയോളജി) എന്നീ കോളജുകളില്‍ വിവിധ അസോസിയേഷനുകളിലും ഫ്രറ്റേണിറ്റി വിജയിച്ചു.

കൊടുവള്ളി ഗവ. കോളജില്‍ ഫ്രറ്റേണിറ്റിയുടെ ഫഹ്‌മിദ ഇക്ബാല്‍ ഫൈൻ ആര്‍ട്സ് സീറ്റില്‍ ചരിത്ര വിജയം നേടി, ഫാറൂഖ് കോളേജില്‍ പതിമൂനിലധികം സീറ്റുകള്‍ നേടി മികച്ച മുന്നേറ്റം കാഴ്ചവെച്ചു. ജെ.ഡി.ടി ആര്‍ട്സ് കോളജില്‍ ചെയര്‍വുമണ്‍ സ്ഥാനത്തേക്ക് ഫ്രറ്റേണിറ്റി വിജയിച്ചു.

സി.കെ.ജി ഗവ. കോളജ്, മലബാര്‍ ക്രിസ്ത്യൻ കോളജ്, മീഞ്ചന്ത ആര്‍ട്സ് കോളജ്, ദേവഗിരി കോളജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സബ് സെന്റര്‍ പേരാമ്ബ്ര, കോടഞ്ചേരി ഗവണ്‍മെന്റ് കോളജ്, എം.എ.എം.ഒ കോളജ്, ഐഡിയല്‍ കോളജ്, ദാറുന്നുജ്ജും കോളജ്, കല്പറ്റ എൻ.എം.എസ്.എം ഗവ കോളജ്, അല്‍ഫോൻസാ കോളജ്, സെന്റ് മേരിസ് കോളജ്, മലപ്പുറം ഗവ കോളജ്, പൊന്നാനി എം.ഇ.എസ്, സാഫി കോളജ്, പുറമണ്ണ മജിലിസ് കോളജ്, സുല്ലമുസ്സലാം കോളജ് അരീക്കോട് തുടങ്ങി വിവിധ കോളജുകളിലെ തെരഞ്ഞെടുപ്പുകളില്‍ മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ ഫ്രറ്റേണിറ്റിക്കായി.

കാമ്ബസുകളില്‍ ഫ്രറ്റേണിറ്റിയുടെ സഹോദര്യ രാഷ്ട്രീയത്തിനു കരുത്ത് പകര്‍ന്ന മുഴുവൻ വിദ്യാര്‍ഥികള്‍ക്കും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ കെ.എം. ഷെഫ്റിൻ അഭിവാദ്യങ്ങള്‍ നേര്‍ന്നു.