മഴയോ മഴ, മഴ തന്നെ മഴ! നവംബറിലും കേരളത്തില്‍ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്, കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്
തിരുവനന്തപുരം: നവംബറിലും കേരളത്തില്‍ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം കേരളത്തില്‍ നവംബര്‍ മാസത്തില്‍ പൊതുവേ സാധാരണ/ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത.
മധ്യ തെക്കൻ ജില്ലകളില്‍ കൂടുതല്‍ മേഖലയില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാൻ സാധ്യത.
വടക്കൻ ജില്ലകളില്‍ ചില ഭാഗങ്ങളില്‍ സാധാരണയോ അതില്‍ കൂടുതലോ ചില മേഖലയില്‍ സാധാരണയില്‍ കുറവ് മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. അതേസമയം, കേരളത്തിലെ ശക്തമായ മഴയ്ക്ക് താല്‍ക്കാലിക ശമനം ഉണ്ടാവുമെന്നാണ്
അറിയിപ്പ്.
ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്നും നാളെയും സംസ്ഥാനത്ത് മഴ ശമിക്കുമെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ മൂന്നാം തിയതി മുതല്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥ അറിയിപ്പ് സൂചന നല്‍കിയിട്ടുണ്ട്. നവംബര്‍ 1, 2 തിയതികളില്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പോലും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ നവംബര്‍ 3, 4 തിയതില്‍ കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
നവംബര്‍ 3 ന് 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെങ്കില്‍ നവംബര്‍ 4 ന് 11 ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്. നവംബര്‍ 3 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും നവംബര്‍ 4 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത 5 ദിവസത്തെ മഴ സാധ്യത പ്രവചനം ഇപ്രകാരം ( മഞ്ഞ അലര്‍ട്ട്)
03-11-2023 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
04-11-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്.