കെ.എസ്.യു ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി ഒരു വോട്ടിന് ജയിച്ച കേരളവര്‍മയില്‍ റീകൗണ്ടിങ്ങില്‍ എസ്.എഫ്.ഐക്ക് 11 വോട്ട് ജയം
തൃശ്ശൂര്‍: കേരളവര്‍മ്മ കോളജില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം റീകൗണ്ടിങ്ങിലൂടെ എസ്.എഫ്.ഐക്ക്. ആദ്യം കെ.എസ്.യു സ്ഥാനാര്‍ഥി ഒരു വോട്ടിന് വിജയിച്ച ചെയര്‍പേഴ്സണ്‍ പോസ്റ്റില്‍ എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം രാത്രി റീകൗണ്ടിങ് നടത്തുകയായിരുന്നു.
തുടര്‍ന്ന് എസ്.എഫ്.ഐ സ്ഥാനാര്‍ഥി കെ.എസ്. അനിരുദ്ധൻ 11 വോട്ടിന് ജയിക്കുകയായിരുന്നു. അതേസമയം, റീകൗണ്ടിങ് കെ.എസ്.യു ബഹിഷ്കരിച്ചു
ആദ്യം വോട്ടെണ്ണിയപ്പോള്‍ കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. ഇതോടെ കെ.എസ്.യു ക്യാമ്ബുകളില്‍ ആഹ്ലാദം തുടങ്ങി. 32 വര്‍ഷത്തിന് ശേഷമായിരുന്നു കേരളവര്‍മ്മയില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് കെ.എസ്.യു വിജയിക്കുന്നത്.
എന്നാല്‍, റീകൗണ്ടിങ്ങിനെ കെ.എസ്.യു എതിര്‍ത്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ആരോപിച്ചു. ഇടതുപക്ഷ സംഘടനക്കാരായ അധ്യാപകര്‍ ഇടപെട്ട് റീകൗണ്ടിങ് അട്ടിമറിക്കുന്നുവെന്ന് കെ.എസ്.യു ആരോപിച്ചു. പരാതിയെ തുടര്‍ന്ന് പ്രിൻസിപ്പല്‍ ഇടപെട്ട് റീകൗണ്ടിങ് നിര്‍ത്തിവെപ്പിച്ചു. കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ഡി.സി.സി പ്രസിഡന്‍റ് അടക്കമുള്ളവര്‍ കോളജിന്
പുറത്തെത്തുകയും ചെയ്തു. എന്നാല്‍, പ്രിൻസിപ്പാളിന്റെ എതിര്‍പ്പ് അവഗണിച്ച് റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ പുനരാരംഭിച്ചു. ഇതോടെ എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെ.എസ്.യു റീകൗണ്ടിങ് ബഹിഷ്കരിക്കുകയായിരുന്നു.
റീകൗണ്ടിങ്ങില്‍ 11 വോട്ടിനാണ് എസ്.എഫ്.ഐ സ്ഥാനാര്‍ഥി അനിരുദ്ധൻ വിജയിച്ചത്. ഒമ്ബത് പോസ്റ്റുകളിലും എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ക്യാമ്ബസിലെ സംഘര്‍ഷ സാധ്യത മുൻനിര്‍ത്തി എ.സി.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയിരുന്നു. രാത്രി ഏറെ വൈകിയാണ് കൗണ്ടിങ് അവസാനിച്ചത്.
അതേസമയം, എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി കെ.എസ്.യു ആരോപിച്ചു. എസ്.എഫ്.ഐക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു നേതാവ് ആൻ സെബാസ്റ്റ്യൻ അടക്കമുള്ളവര്‍ രംഗത്തെത്തി. പല സംസ്ഥാനങ്ങളിലും രായ്ക്കുരാമാനം ജനാധിപത്യത്തെ അട്ടിമറിച്ച സംഘ്പരിവാര്‍ രാഷ്ട്രീയശൈലിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വൈസ് പ്രിൻസിപ്പലും പ്രിൻസിപ്പല്‍ ഇൻ ചാര്‍ജായും ഇരുന്ന കേരളവര്‍മയില്‍ ഈ രാത്രി കണ്ടെതെന്ന് ആൻ സെബാസ്റ്റ്യൻ വിമര്‍ശിച്ചു. ഈ ജനാധിപത്യ – മനുഷ്യത്വ വിരുദ്ധതക്ക് കൂട്ടുനില്‍ക്കുന്നവരെ, നിങ്ങളെ “നീചര്‍” എന്ന് മുദ്രകുത്താതെ കാലം കടന്നു പോകില്ലെന്നും ആൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.