Main Banner

ഓഹരി വാങ്ങാം, ഇസാഫ് സ്മോള്‍ ഫിനാൻസ് ബാങ്കിന്‍റ പ്രഥമ ഓഹരി വില്‍പ്പന നാളെ മുതൽ

കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാൻസ് ബാങ്കിന്‍റ പ്രഥമ ഓഹരി വില്‍പ്പന നാളെ തുടങ്ങും. ഓഹരി ഒന്നിന് 57 രൂപ മുതല്‍ 60 രൂപവരെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ ഏഴാം തീയ്യതി വരെ നിക്ഷേപകര്‍ക്ക് ഓഹരി വാങ്ങാം.ഐപിഒയിലൂടെ 463 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 390.7 കോടി രൂപയുടെ പുതിയ ഓഹരികളാണ് വില്‍ക്കുന്നത്.സമാഹരിക്കുന്ന നിക്ഷേപത്തിന്‍റെ ഒരു ഭാഗം ബാങ്കിന്‍റെ ബിസിനസ് വളര്‍ച്ചക്കും മൂലധന അടിത്തറ ശക്തിപെടുത്തുന്നതിനുമായിരിക്കും വിനിയോഗിക്കുകയെന്ന് കമ്പനി അധികൃതര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

1 st paragraph