മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി സന്ദേശം; പിന്നില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്.

ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് വധ ഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്