Fincat

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പവന് 80 രൂപ കൂടി; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കൂടി 5660 രൂപയിലും ഒരു പവന് 80 രൂപ കൂടി 45280 രൂപയിലുമാണ് വിപണിയില്‍ വ്യാപാരം നടക്കുന്നത്.

1 st paragraph

ഇന്നലെ ഒരു പവന് 45200 രൂപയിലാണ് വ്യാപാരം നടന്നത്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5 രൂപ കൂടി 4685 രൂപയിലും ഒരു പവൻ 18 കാരറ്റിന് 40 രൂപ കൂടി 37480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

2nd paragraph

അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.