Fincat

കരുമാലൂരിലും ആലങ്ങാടും വൈദ്യുതി തകരാറിലായി; പറവൂരില്‍ കാറ്റിലും മഴയിലും കനത്തനാശം

പറവൂര്‍: വെള്ളിയാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും പറവൂര്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി.പലസ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി.

നഗര- ഗ്രാമപ്രദേശങ്ങളിലെ താഴ്ന്നയിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. ദേശീയപാതയില്‍ പറവൂര്‍ പാലത്തിന് സമീപം തണല്‍മരം കടപുഴകി റോഡിലേക്ക് വീണതിനെ തുടര്‍ന്ന് പറവൂര്‍ -കൊടുങ്ങല്ലൂര്‍ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

ഫയര്‍ഫോഴ്സ് ജീവനക്കാരെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കനത്ത മഴയിലും കാറ്റിലും കരുമാലൂരിലും ആലങ്ങാടും നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വീണു. വൈദ്യുതി ലൈനുകളിലേക്ക് മരങ്ങള്‍വീണ് ഇലക്‌ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞു.

2nd paragraph

കരുമാല്ലൂരില്‍ ആനച്ചാല്‍, മനക്കപ്പടി, കാരുചിറ, തട്ടാംപടി എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ ഉണ്ടായത്.

ആലങ്ങാട് പഞ്ചായത്തിലെ പാനായിക്കുളം, ചിറയം, മേത്താനം എന്നിവടങ്ങളിലും മരങ്ങള്‍ കടപുഴകി റോഡിലേക്ക് വീണത് ഗതാഗതം തടസ്സപ്പെടാൻ കാരണമായി.

അഗ്നിശമന സേന, പൊലീസ്, ദ്രുതകര്‍മ സേന എന്നിവര്‍ രംഗത്തിറങ്ങി നാട്ടുകാരുടെ സഹായത്തോടെ ഭാഗികമായി തടസ്സങ്ങള്‍ നീക്കംചെയ്തു. രാത്രി പത്തോടെ ഇവിടങ്ങളില്‍ ഭാഗികമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.