സ്പോർട്സ് അക്കാദമി സെലക്ഷൻ

മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമികളിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. നവംബർ 11ന് രാവിലെ എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയം, വൈകീട്ട് മൂന്നിന് മാനവേദൻ ജി.എച്ച്.എസ്.എസ് നിലമ്പൂർ, 18ന് രാവിലെ എട്ടിന് ജി.എച്ച്.എസ്.എസ് എടപ്പാൾ, 25ന് രാവിലെ എട്ടിന് താനൂർ ഉണ്ണ്യാൽ ഫിഷറീസ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് സെലക്ഷൻ നടത്തുന്നത്. 2011, 2012 വർഷത്തിൽ ജനിച്ച ആൺകുട്ടികൾക്ക് സെലക്ഷനിൽ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ള കുട്ടികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി രക്ഷിതാക്കളോടൊപ്പം ഫുട്ബോൾ കിറ്റ് സഹിതം താൽപ്പര്യമുള്ള സെന്ററുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.