Fincat

മഴക്കുറവ്; ജാതി കര്‍ഷകര്‍ പ്രതിസന്ധിയില്‍

പുല്‍പള്ളി: ജില്ലയില്‍ ഇത്തവണ മഴ കുറഞ്ഞത് ജാതികൃഷിക്കാര്‍ക്ക് തിരിച്ചടിയായി. പൂക്കള്‍ കൊഴിഞ്ഞു പോകുന്നത് തുടരുന്നത് വരും വര്‍ഷം ഉത്പാദനം ഗണ്യമായി കുറയാനിടയാക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.ജില്ലയില്‍ അധികം കര്‍ഷകര്‍ ജാതി കൃഷിയില്‍ സജീവമല്ല. ജലസേചനമാണ് കൃഷിക്ക് അനിവാര്യം.

1 st paragraph

ഇത്തവണ മഴ കുറഞ്ഞത് കര്‍ഷകരെ ആകെ പ്രതിസന്ധിയിലാക്കി. മുള്ളൻകൊല്ലി ഇരിപ്പൂട് കളപ്പുരക്കല്‍ ഷാജൻ കഴിഞ്ഞ 30 വര്‍ഷമായി ജാതി കൃഷിയില്‍ സജീവമായ കര്‍ഷകനാണ്. ഒരേക്കര്‍ സ്ഥലത്തുനിന്ന് 5 മുതല്‍ 8 ലക്ഷം രൂപ വരെ വരുമാനം അദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ തവണ ഉല്‍പാദനം കുറഞ്ഞതും വിലയിടിവും വരുമാനത്തിന് ഇടിവുണ്ടാക്കി.

ഇതേ അനുഭവമാണ് ഭൂരിഭാഗം കര്‍ഷകര്‍ക്കും പറയാനുള്ളത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉണ്ടായ എറ്റവും താഴ്ന്ന വിലയാണ് കഴിഞ്ഞ കുറേ നാളുകളായി ഉള്ളത്. മുമ്ബ് ഉയര്‍ന്ന വില ഉണ്ടായിരുന്ന സമയത്താണ് ജാതി കൃഷിയിലേക്ക് കര്‍ഷകര്‍ തിരിഞ്ഞത്. ഇനിയും മഴ ലഭിച്ചിട്ടില്ലെങ്കില്‍ ജാതി കൃഷി ഇല്ലാതാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

2nd paragraph