Fincat

ആളാവാൻ വരരുത്; ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി

കൊച്ചി: തൃശൂരില്‍ ഗരുഡൻ സിനിമ കാണാനെത്തിയപ്പോള്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി.വനിത മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ടി.വി മാധ്യമപ്രവര്‍ത്തകയോടാണ് സുരേഷ് ഗോപി ആളാവാൻ നോക്കേണ്ട എന്ന് കയര്‍ത്ത് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്.

1 st paragraph

”ആളാവാന്‍ വരരുത്…കോടതിയാണ് നോക്കുന്നത്. അവര് നോക്കിക്കോളും. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വക്താവ് ഇവിടെ വന്ന് എന്ത് കോടതി എന്നാണ് ചോദിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് തുടരണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ പറയൂ. അവരോട് പുറത്തുപോകാന്‍ പറ…” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തൃശൂര്‍ ഗിരിജ തിയേറ്ററില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള ഗരുഡൻ ഷോയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു സുരേഷ് ഗോപി.

പ്രേക്ഷകര്‍ സിനിമ ആസ്വദിക്കുന്നത് എനിക്ക് ഈശ്വരാനുഗ്രഹം തന്നെയാണ്. ആ ഈശ്വരാനുഗ്രഹം താൻ സന്തോഷപൂര്‍വം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാനൊന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്. മാറിനില്‍ക്കണമെന്നോ

2nd paragraph

പറഞ്ഞിട്ടുള്ളൂ. അതിനുള്ള അവകാശം എനിക്കില്ലേ. അതിന് വാര്‍ത്ത കച്ചവടക്കാരൻ ക്ലാസെടുത്തുവിട്ടിരിക്കുന്ന വാചകങ്ങളൊന്നും ഇവിടെ എഴുന്നള്ളിക്കരുത്. കോടതിയെ ആണ് പുച്ഛിച്ചിരിക്കുന്നത്. ഞാനാ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്.”-എന്നും സുരേഷ് ഗോപി പറഞ്ഞു