ജയിലില്‍ ജീവനക്കാരെ ആക്രമിച്ച് കൊടിസുനിയുടെ നേതൃത്വത്തിലെ സംഘം
തൃശൂര്‍: കൊടി സുനിയുടെ നേതൃത്വത്തിലെ സംഘം വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ ജീവനക്കാരെ ആക്രമിച്ചു. സംഭവത്തില്‍ മൂന്നു ജീവനക്കാര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് കൊടിസുനി. ഇയാളുടെ നേതൃത്വത്തില്‍ ഒരു സംഘം ജയില്‍ ഓഫീസിലെത്തി ആക്രമണം നടത്തുകയായിരുന്നു. പിന്നീട് ജില്ല ജയിലിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയാണ് സംഘത്തെ കീഴ്പ്പെടുത്തിയത്.
വിയ്യൂര്‍ ജയിലില്‍ നേരത്തെയും കൊടിസുനി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ട്രെയിനില്‍ കൈവിലങ്ങുപോലും ഇല്ലാതെ കൊടി സുനിയെ പൊലീസ് കൊണ്ടുപോകുന്നതിെൻറ വീഡിയോ പുറത്തായിരുന്നു. ഇതേതുടര്‍ന്ന്, ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് വി.ഐ.പി പരിഗണനയാണെന്ന് ആരോപിച്ച് കെ.കെ. രമ എം.എല്‍.എ രംഗത്തുവന്നിരുന്നു.