Fincat

മുബൈയിലെ വായു മലിനീകരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രിയ സുലെ

പൂനെ: മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും വായുവിന്റെ ഗുണനിലവാരം മോശമാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ എൻ.സി.പി എം.പി സുപ്രിയ സുലെ.

1 st paragraph

ട്രിപ്പിള്‍ എഞ്ചിൻ സര്‍ക്കാര്‍ സംസ്ഥാനത്തെ സേവിക്കാൻ മറന്നിരിക്കുകയാണെന്ന് സുലെ ആരോപിച്ചു. വളരുന്ന നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിന്റെ സ്ഥിതി ആശങ്കാജനകമാണെന്നും കൂട്ടിച്ചേര്‍ത്തു.

“ഇത് ഭയാനകമാണ്. വളരുന്ന എല്ലാ നഗരങ്ങളിലെയും വായു മലിനീകരണത്തെക്കുറിച്ച്‌ ഞാൻ വളരെയധികം ആശങ്കാകുലയാണ്. പ്രത്യേകിച്ച്‌ ഡല്‍ഹിയില്‍, സ്കൂളുകള്‍ അടച്ചിരിക്കുകയാണ്. മുംബൈയിലും പൂനെയിലും ഞങ്ങള്‍ക്ക് ഒരു പരിധിക്കപ്പുറം കെട്ടിടങ്ങള്‍ കാണാൻ പോലും കഴിയില്ല. എല്ലാ വികസനത്തിനും എതിരാണെന്നല്ല. അതിന് ശാസ്ത്രീയമായ ചില രീതികള്‍ ഉണ്ടായിരിക്കണം. കൊച്ചുകുട്ടികളും മുതിര്‍ന്ന പൗരന്മാരും കഷ്ടപ്പെടുന്നതായി കാണുന്നു. വായുവിന്റെ ഗുണനിലവാരത്തിന് പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍മാര്‍ പോലും പറയുന്നു. വളരെ ആശങ്കാജനകമാണ്, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതുണ്ട്” – സുപ്രിയ സുലെ പറഞ്ഞു.

2nd paragraph

സര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തേണ്ടതന്നും പാര്‍ട്ടികളെയും ഇ.ഡിയെയും സി.ബി.ഐയെയും ആദായനികുതിയെയും തകര്‍ക്കലല്ല ഭരണമെന്നും നേതൃത്വവും അധികാരത്തിലിരിക്കലും രാജ്യത്തെ സേവിക്കലാണെന്നും സുലെ പറഞ്ഞു.

ഞായറാഴ്ച രാവിലെ മുംബൈയില്‍ മൂടല്‍മഞ്ഞ് പാളി ദൃശ്യമായിരുന്നു. കണക്കുകള്‍ പ്രകാരം എയര്‍ ക്വാളിറ്റി ഇൻഡക്‌സില്‍ നേരിയ ഇടിവോടെ ഡല്‍ഹിയിലെ വായു ഗുണനിലവാരം തുടര്‍ച്ചയായ നാലാം ദിവസവും ‘ഗുരുതര’ വിഭാഗത്തില്‍ തുടരുകയാണ്.