വിമൺ ഇന്ത്യ മൂവ് മെന്റ് തിരൂർ മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ചു
തിരൂർ : ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി യും,സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് കൊണ്ട് രാജ്യത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിമൺ ഇന്ത്യ മൂവ് മെന്റ്(WIM ) തിരൂർ മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ചു.
ഇന്ന് രാജ്യത്ത്, അല്ലങ്കിൽ ലോകത്തു തന്നെ നീതി ലഭിക്കാത്ത ഒരു കൂട്ടർ സ്ത്രീകൾ തന്നെയാണ്.എവിടെയും അക്രമങ്ങളും, പീഡനങ്ങളും നടക്കുമ്പോഴും അവിടെയെല്ലാം ഇരയാകുന്നത് സ്ത്രീകൾ ആണ്.അത്തരം സന്ദർഭങ്ങളിൽ എല്ലാം ഒരുമിച്ചു നിക്കാൻ കഴിയുന്ന ഒരു പ്രസ്ഥാനം വിമൺ ഇന്ത്യ മൂവ്മെന്റ് മാത്രമാണന്ന് കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിച്ച വിമൺ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം പ്രസിഡണ്ട് നുസ്രറത്ത് റഷീദ് പറഞ്ഞു.ഇവിടെ തെരഞ്ഞടുക്കപ്പെട്ട നേതൃത്വം സ്ത്രീകൾക്കുനേരെയുള്ള ഒരോ വിഷയങ്ങളിലും, സ്ത്രീകൾക്ക് കിട്ടേണ്ട അവകാശങ്ങൾക്ക് വേണ്ടിയും ഇടപെട്ടു മുന്നേറുന്ന ഒരു നേതൃത്വം ആകണമെന്നും, നിർഭയത്വത്തോടെ മുന്നേറാൻ കഴിയണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ നുസ്രത് ഓർമപ്പെടുത്തി.വിമൺ ഇന്ത്യ മൂവ് മെന്റ് മുൻ ജില്ലാ കമ്മിറ്റി അംഗം ആബിദ ഫക്രുദീൻ, എസ്, ഡി, പി, ഐ മുനിസിപ്പൽ പ്രസിഡണ്ട് ഹംസ, സെക്രെട്ടറി ഫൈസൽ ബാബു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.മണ്ഡലം ഭാരവാഹികൾ ഇലക്ഷൻ നിയന്ധ്രിച്ചു. മണ്ഡലം ട്രെഷർ ആഷിത ആദം അധ്യക്ഷദ വഹിച്ചു. മണ്ഡലം സെക്രെട്ടറി റിഷാന റാഫി സ്വാഗതവും തെരഞ്ഞടുക്കപ്പെട്ട തിരൂർ മുൻസിപ്പൽ പ്രസിഡണ്ട് സകീന മൊയ്‌ദീൻ നന്ദിയും പറഞ്ഞു. തിരൂർ മുസിപ്പൽ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റായി സകീന മൊയ്‌ദീൻ, സെക്രട്ടറി സീനത്ത് ജെംഷി,
വൈസ് പ്രസിഡന്റ് ഹഫ്‌സത് ഹമീദ് ജോയിൻ സെക്രട്ടറി ലാളിത ഷാഫി ട്രെഷറർ റസിയ കുഞ്ഞിബാവ എന്നിവരെയും,കമ്മിറ്റി അംഗങ്ങളായി ഫൗസിയ ഷാജി, സൗദാബി ഫൈസൽ, ജാബിറ സലീന, സാജിദ ജെലീൽ എന്നിവരെയും തെരഞ്ഞെടുത്തു.