ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ എം.ബി.എ പ്രവേശനം

ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ വാരാണസിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 2024-26 വര്‍ഷം നടത്തുന്ന ദ്വിവത്സര ഫുള്‍ടൈം മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ, എം.ബി.എ ഇന്റര്‍നാഷനല്‍ ബിസിനസ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ജനുവരി മൂന്നു വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 2000 രൂപ. എസ്.സി/എസ്.ടിക്കാര്‍ക്ക് 1000 രൂപ മതി. പ്രവേശന വിജ്ഞാപനവും അഡ്മിഷൻ ബുള്ളറ്റിനും www.bhuonline.inല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അന്വേഷണങ്ങള്‍ക്ക് admissions@fmsbhu.ac.in എന്ന ഇ-മെയിലിലും 9984088270 നമ്ബറിലും ബന്ധപ്പെടാം.

യോഗ്യത: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ഡിസിപ്ലിനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം. അഗ്രികള്‍ചര്‍, എൻജിനീയറിങ്/ടെക്നോളജി, മെഡിസിൻ, നിയമനം മുതലായ പ്രഫഷനല്‍ ബിരുദക്കാരെയും പരിഗണിക്കും. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പെടുന്നവര്‍ക്ക് യോഗ്യത പരീക്ഷക്ക് 45 ശതമാനം മാര്‍ക്ക് മതി. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2024 ഒക്ടോബര്‍ 5നകം യോഗ്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

ഐ.ഐ.എം കാറ്റ് 2023 സ്കോര്‍ അടിസ്ഥാനത്തില്‍ (50 ശതമാനം വെയിറ്റേജ്) ഗ്രൂപ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും (30 ശതമാനം) നടത്തി അക്കാദമിക് മെറിറ്റ് (20 ശതമാനം) നോക്കിയാണ് റാങ്ക്‍ലിസ്റ്റ് തയാറാക്കി അഡ്മിഷൻ നല്‍കുക. എം.ബി.എ കോഴ്സില്‍ 59 സീറ്റുകളുണ്ട്. മാര്‍ക്കറ്റിങ്/ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റ്/ഫിനാൻസ്/ഓപറേഷൻസ് മാനേജ്മെന്റ്/ഐ.ടി എന്നിവ സ്പെഷലൈസേഷനുകളാണ്.

എം.ബി.എ ഇന്റര്‍നാഷനല്‍ ബിസിനസില്‍ ഇതേ സ്പെഷലൈസേഷനുകള്‍ക്ക് പുറമെ ഗ്ലോബല്‍ ബിസിനസ് ഓപറേഷൻസ് കൂടിയുണ്ട്. അന്തര്‍ദേശീയ ബിസിനസിനാണ് പ്രാമുഖ്യം.

സീറ്റുകള്‍ 59.എസ്.സി/എസ്.ടി/പി.സി (ഫിസിക്കലി ചലഞ്ച്ഡ്)/ഒ.ബി.സി-എൻ.സി.എല്‍/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങള്‍ക്ക് സീറ്റുകളില്‍ സംവരണമുണ്ട്. 15 ശതമാനം ഉയര്‍ന്ന ഫീസ് നിരക്കിലുള്ള സ്വാശ്രയ/പെയ്ഡ് സീറ്റുകളാണ് (വാര്‍ഷികഫീസ് ഒന്നരലക്ഷം രൂപ).ഫീസ് നിരക്കുകള്‍: ഫസ്റ്റ് സെമസ്റ്റര്‍ 47882 രൂപ, സെക്കന്റ് സെമസ്റ്റര്‍ 2125 രൂപ, തേര്‍ഡ് സെമസ്റ്റര്‍ 47182 രൂപ, ഫോര്‍ത്ത് സെമസ്റ്റര്‍ 2125 രൂപ. വാര്‍ഷിക ഹോസ്റ്റല്‍ ഫീസ് -ആണ്‍കുട്ടികള്‍ 7500 രൂപ, പെണ്‍കുട്ടികള്‍ -8500 രൂപ. മെസ് ചാര്‍ജ് ഇതില്‍ പെടില്ല.