Fincat

വൈദ്യുതി ടവര്‍ വീണ് വാഹനങ്ങള്‍ തകര്‍ന്നു; ആളപായമില്ല

മംഗളൂരു: ജില്ലയില്‍ ധര്‍മ്മസ്ഥല മേഖലയില്‍ വൈദ്യുതി ടവര്‍ വീണ് കമ്ബനിയുടെ രണ്ട് വാഹനങ്ങള്‍ തകര്‍ന്നു. ടവര്‍ തകര്‍ച്ച സൂചനയില്‍ വൈദ്യുതി ബന്ധം വിഛേദിച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി.

1 st paragraph

ഉജിറെ-ബെലളു റോഡില്‍ കല്ല്യാഡി റോഡിലാണ് കനത്ത മഴയെത്തുടര്‍ന്ന് ടവര്‍ വീണത്.അപകട നിലയിലാണെന്ന് നാട്ടുകാര്‍ വിവരം നല്‍കിയതിന് പിന്നാലെ ലൈൻ ഓഫ് ചെയ്ത് മെസ്കോം ഉജ്റെ സബ് ഡിവിഷൻ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നു.എന്നാല്‍ അപ്പോഴേക്കും ടവര്‍ നിലം പതിച്ചു.ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍, ജീവനക്കാര്‍ കയറിയ സ്കൂട്ടര്‍ എന്നിവയാണ് തകര്‍ന്നത്.സ്കൂട്ടര്‍ യാത്രക്കാരനായ ജീവനക്കാരന് നിസ്സാര പരുക്കേറ്റു