സൗദിയിലെ പ്രവാസി മലയാളി ജോര്‍ദാനില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ജോര്‍ദാനില്‍ വെച്ച്‌ മരിച്ചു.

റിയാദില്‍ നിന്ന് 1300 കിലോമീറ്ററകലെ സൗദി വടക്കൻ അതിര്‍ത്തി പട്ടണമായ തുറൈഫില്‍ ജോലി ചെയ്യുന്ന മലപ്പുറം താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിന്‍റെ മകന്‍ ഹബീബ് എന്ന അബിയാണ് (39) മരിച്ചത്.

ട്രക്ക് ഡ്രൈവറായ ഹബീബ് ചരക്കുമായി ജോര്‍ദാനിലേക്ക് പോയതായിരുന്നു. ഡ്രൈവിങ്ങിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ജോര്‍ദാനിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: സക്കീന, ഭാര്യ: ഷംന, മക്കള്‍: മെഹ്‌സിന്‍, ഇസ്ര.