അതിരുങ്കലില്‍ വീണ്ടും പുലിയിറങ്ങി
കോന്നി: അതിരുങ്കലില്‍ മുൻ ജില്ല പഞ്ചായത്ത് അംഗത്തിന്റ വീട്ടുമുറ്റത്ത് പുലി ഇറങ്ങിയതിന് പിന്നാലെ അതിരുങ്കല്‍ അഞ്ചുമുക്കിലും പുലിയിറങ്ങി.
കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയായ നെല്ലിക്ക വ്യാപാരം നടത്തുന്ന സ്ത്രീയുടെ മുന്നിലേക്കാണ് പുലി എടുത്ത് ചാടിയത്. ഇവര്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ അബോധാവസ്ഥയിലായി. പ്രദേശവാസിയായ അഞ്ചുമുക്ക് തറമേല്‍ മഠത്തില്‍ ഉഷയും പുലിയെ കണ്ടതായി പറയുന്നു.
പ്രദേശത്ത് പുലി ശല്യം രൂക്ഷമാവുകയാണെന്നും റബര്‍ തോട്ടങ്ങളിലെ കാടുകള്‍ തെളിക്കാത്തത് പുലി ഇറങ്ങാൻ പ്രാധാന കാരണമാകുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് മുൻ ജില്ല പഞ്ചായത്ത് അംഗം ബിനിലാലിന്റെ വീട്ടുമുറ്റത്തും പുലിയി ഇറങ്ങിയത്. കുറച്ചുനാളുകള്‍ക്ക് മുമ്ബാണ് സമീപത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പെണ്‍പുലി അകപ്പെട്ടത്.
കൂടല്‍, പാക്കണ്ടം, അതിരുങ്കല്‍ പ്രദേശങ്ങളില്‍ മാസങ്ങളായി പുലി ശല്യം രൂക്ഷമാണ്. ഒരു പെണ്‍പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടെങ്കിലും സ്ഥലത്ത് പ്രദേശത്ത് വേറെയും പുലികള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് നിരവധി ആടുകളെയാണ് പുലി പിടിച്ചത്. വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ആളുകള്‍ പകല്‍ പോലും പുറത്തിറങ്ങാൻ മടിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു.
കോന്നി: കൂടല്‍, അതിരുങ്കല്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന പുലിയുടെ സാന്നിധ്യം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ ദിവസം പുലി ജില്ല പഞ്ചായത്ത് മുൻ അംഗം ബിനി ലാലിന്റെ വീടിന്റെയും സമീപത്തെ വീടുകളുടെയും പരിസരത്ത് എത്തുകയും വനംവകുപ്പ് ഇത് സ്ഥിരീകരിക്കുകയും ചെയ്തു.
പുലിയെ കണ്ട് നെല്ലിക്ക കച്ചവടക്കാരി ഭയന്ന് ഓടിയതോടെ അതിരുങ്കല്‍ ഗ്രാമം വീണ്ടും ഭീതിയിലായി. പുലിയെ കണ്ടതിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ലെന്ന് പ്രദേശവാസിയായ അഞ്ചുമുക്ക് തറമേല്‍ മഠത്തില്‍ ഉഷയും പറയുന്നു. നാളുകള്‍ക്ക് മുമ്ബാണ് അരുവാപ്പുലം ഊട്ടുപാറയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആട് ചത്തത്. ആടിന്റെ ജഡം പകുതിയോളം ഭക്ഷിക്കുകയും ചെയ്തിരുന്നു. പുലിയുടെ ആക്രമണത്തിലാണ് ആട് ചത്തതെന്ന് നാട്ടുകാര്‍ ഉറപ്പിച്ച് പറയുമ്ബോഴും വനപാലകര്‍ ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കൂടല്‍ ഇഞ്ചപ്പാറയിലായിരുന്നു ആദ്യം പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കൂട്ടമായി എത്തിയ പുലികള്‍ മൂരിക്കിടാവിനെ കൊന്ന് ഭക്ഷിക്കുന്നത് ഉടമ നേരില്‍ കാണുകയും തുടര്‍ന്ന് പാടം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതര്‍ സ്ഥലത്ത് കൂട് സ്ഥാപിക്കുകയും ചെയ്തു.
തുടര്‍ന്ന് പാക്കണ്ടത്തും പുലി ആടിനെ ആക്രമിച്ച് കൊന്നു. ഈ രണ്ടിടങ്ങളിലും കാമറയും കൂടും സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയില്ല.
പിന്നീട് സംസ്ഥാനപാത മുറിച്ച് കടന്നുപോകുന്ന പുലിയെ നാട്ടുകാര്‍ കണ്ടതായും പറയുന്നുണ്ട്. ദിവസങ്ങള്‍ക്ക് ശേഷമാണ് പാക്കണ്ടത്ത് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങുന്നത്. വനമേഖലയോട് ചേര്‍ന്ന ജനവാസ മേഖലയിലാണ് പുലിയുടെ സാന്നിധ്യം കൂടുതലും. ഈ ഭാഗത്തെ റബര്‍ തോട്ടങ്ങളും സ്വകാര്യ വ്യക്തികളുടെ പറമ്ബുകളും കാടുകയറി കിടക്കുകയാണ്. ഇത് വെട്ടിമാറ്റാൻ ഗ്രാമപഞ്ചായത്ത് ഭൂവുടമക്കള്‍ക്ക് കത്ത് നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന സ്ഥലത്താണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
പുലിയുടെ ആക്രമണത്തില്‍ ഈ പഞ്ചായത്തുകളില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവരും ഏറെയുണ്ട്. ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തത് നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.