Fincat

ഫാഷൻ ഗോള്‍ഡ് തട്ടിപ്പ്: മുൻ എം.എല്‍.എ എം.സി കമറുദ്ദീനടക്കം 29 പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോഡ്: ഫാഷൻ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

1 st paragraph

ഇതില്‍ അന്വേഷണം പൂര്‍ത്തിയായ 15 കേസുകളിലാണ് കാസര്‍കോട്, കണ്ണൂര്‍ അഡീഷണല്‍ ജില്ലാ കോടതികളില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ മഞ്ചേശ്വരം മുൻ എം.എല്‍.എ എം.സി കമറുദ്ദീൻ അടക്കം 29 പ്രതികളാണുള്ളത്. ഫാഷൻ ഗോള്‍ഡിന്റെ ചെയര്‍മാൻ കൂടിയായ കമറുദ്ദീൻ ഒന്നാം പ്രതിയാണ്. എം.ഡി പൂക്കോയ തങ്ങളാണ് രണ്ടാം പ്രതി.

2nd paragraph

17 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലുള്ളത്. ബഡ്സ് ആക്റ്റ്, നിക്ഷേപക താല്‍പര്യ സംരക്ഷണ നിയമം, ഐപിസി വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വഞ്ചന, വിശ്വാസ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.