വയസ് 42, ‘ബാഹുബലി’യും ‘ദേവസേന’യും ഒന്നിക്കുന്നോ, ഒടുവില്‍ മൗനം വെടിഞ്ഞ് അനുഷ്ക ഷെട്ടി
കഴിഞ്ഞ ഏറെക്കാലമായി തെന്നിന്ത്യയിലെ ചര്‍ച്ചാ വിഷയം ആണ് അനുഷ്ക ഷെട്ടിയും പ്രഭാസും തമ്മിലുള്ള വിവാഹം. ഇരുവരും രഹസ്യമായി വിവാഹിതരായെന്നും വീട്ടുകാരുമായി താരങ്ങള്‍ സംസാരിച്ചു എന്നുമെല്ലാം ഗോസിപ്പുകള്‍ പുറത്തുവന്നു.
ഒടുവില്‍ താരങ്ങളുടെ വിവാഹ ഫോട്ടോകളടക്കം(എഐ)പുറത്തുവന്നു. അനുഷ്കയെ എങ്കിലും വിവാഹം കഴിക്കൂവെന്ന് പ്രഭാസിനോട് വീട്ടുകാര്‍ പറഞ്ഞെന്നും വാര്‍ത്തകള്‍ പരന്നു. ഒടുവില്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തുകയാണ് അനുഷ്ക ശര്‍മ.
തന്റെ നാല്പത്തി രണ്ടാം പിറന്നാളിനോട് അനുബന്ധിച്ചാണ് അനുഷ്ക വിവാഹ വാര്‍ത്തകളോട് പ്രതികരിച്ചത്. ഞാനും പ്രഭാസും വിവാഹിതരാകുന്നില്ല. സിനിമയിലെ കെമിസ്ട്രി പോലെ ബാഹുബലിയും ദേവസേനയും യഥാര്‍ത്ഥ ജീവിതത്തില്‍ പ്രതീക്ഷിക്കരുത്. അത് സ്ക്രീനിന് വേണ്ടി മാത്രമുള്ളതാണെന്ന് അനുഷ്ക പറഞ്ഞു. മുൻപ് നല്‍കിയൊരു അഭിമുഖത്തില്‍ പ്രഭാസും താനും വളരെ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും സൗഹൃദത്തില്‍ കവിഞ്ഞൊന്നും നമ്മള് തമ്മില്‍ ഇല്ലെന്നും അനുഷ്ക പറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ വിവാഹം കഴിക്കില്ലെന്നും അനുഷ്ക തീര്‍ത്തു പറയുകയും ചെയ്തിരുന്നു.
“പ്രഭാസിനെ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി എനിക്കറിയാം. അവനെന്റെ മൂന്ന് മണി സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങള്‍ ഇരുവരും വിവാഹിതര്‍ അല്ലാത്തതിനാലും ഓണ്‍ സ്ക്രീൻ ജോഡികള്‍ ആയതിനാലും പലപ്പോഴും ഞങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ട്. അഥവ ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ ഇതിനോടകം തന്നെ പുറത്തുവന്നേനെ. രണ്ടുപേരും ഏകദേശം ഒരേ സ്വഭാവം ഉള്ള ആള്‍ക്കാരാണ്. ഞങ്ങള്‍ ഒന്നിക്കുകയാണെങ്കില്‍ ഒരിക്കലും അത് മറച്ചുവയ്ക്കില്ല”, എന്നും അനുഷ്ക ഷെട്ടി പറഞ്ഞിരുന്നു.
അതേസമയം, മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി എന്ന ചിത്രമാണ് അനുഷ്കയുടേതായി റിലീസ് ചെയ്തത്. സെപ്തംബര്‍ ഏഴിന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. നവീൻ പൊലിഷെട്ടി ആയിരുന്നു നായകന്. ജയസൂര്യ ചിത്രം കത്തനാരിലും അനുഷ്ക അഭിനയിക്കുന്നുണ്ട്. താരത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്.