ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലില്‍ പൊട്ടിത്തെറി; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം
ചെന്നൈ: ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. തടയാര്‍പേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്.
ജോഷ്വ, രാജേഷ്, പുഷ്പലിംഗം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ അറ്റകുറ്റപ്പണിക്കിടെയാണ് എണ്ണക്കപ്പലില്‍ പൊട്ടിത്തെറിയുണ്ടായത്. കപ്പലിലെ ഗ്യാസ് പൈപ്പ് ലൈനോട് ചേര്‍ന്ന ഭാഗത്തെ ബോള്‍ട്ട് അഴിച്ചുമാറ്റുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഒക്ടോബര്‍ 31ന് ഒഡീഷയില്‍ നിന്നാണ് കപ്പല്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈ തുറമുഖത്ത് എത്തിയത്.