Fincat

ടിപ്പു ജയന്തി: ബി.ജെ.പി സര്‍ക്കാര്‍ നിരോധനം പിൻവലിക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

മംഗളൂരു: ടിപ്പു സുല്‍ത്താൻ ജയന്തി നടത്തുന്ന പശ്ചാത്തലത്തില്‍ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.രാത്രി 11 വരെയാണ് പ്രാബല്യം.

ഒന്നാം സിദ്ധാരാമയ്യ സര്‍ക്കാര്‍ ടിപ്പു ജയന്തി 2015ല്‍ ഔദ്യോഗികമായി നടത്തിയിരുന്നു. വിമര്‍ശങ്ങളും പ്രതിഷേധവും നേരിട്ടായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് പോയത്. പിന്നീട് അധികാരത്തിലെത്തിയ ബി.എസ്.യദ്യൂരപ്പ സര്‍ക്കാര്‍ 2019ല്‍ ടിപ്പു ജയന്തി റദ്ദാക്കി ഉത്തരവിറക്കി.

രണ്ടാം സിദ്ധാരാമയ്യ സര്‍ക്കാറാവട്ടെ ടിപ്പു ജയന്തി ആയിട്ടും നിരോധം പിൻവലിച്ചിട്ടില്ല.

ഇതിന്‍റെ പശ്ചാത്തലത്തില്‍ ശ്രീരംഗപട്ടണത്ത് പ്രകടനങ്ങള്‍ പാടില്ലെന്നും പ്രകോപന എഴുത്തോ ചിത്രങ്ങളോ അടങ്ങിയ ടീഷര്‍ട്ട് ധരിക്കരുതെന്നും നിര്‍ദേശമുണ്ട്.