Bridal

റാന്നിയില്‍ 180.72 കോടിയുടെ കുടിവെള്ള പദ്ധതികള്‍ക്ക് തുടക്കം

റാന്നി: റാന്നിയില്‍ 180.72 കോടിയുടെ കുടിവെള്ള പദ്ധതികള്‍ക്ക് തുടക്കമാകുന്നു. വെച്ചൂച്ചിറ, എഴുമറ്റൂര്‍, പെരുനാട്, പഴവങ്ങാടി പഞ്ചായത്തുകളിലെ കുടിവെള്ള വിതരണ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം 12ന് മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിക്കും.

1 st paragraph

ജല്‍ജീവൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു.

പഴവങ്ങാടി പഞ്ചായത്തിലെ കുടിവെള്ള വിതരണ പദ്ധതി പൂര്‍ത്തിയാകുന്നതോടെ 6937 കുടുംബങ്ങള്‍ക്ക് പുതിയ ഗാര്‍ഹിക കണക്ഷൻ ലഭിക്കും. കൂടാതെ പുതിയ ടാങ്കുകള്‍, ഉയര്‍ന്ന ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കാൻ പ്രത്യേക മോട്ടോറുകള്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാന്നി മേജര്‍ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെൻറ് പ്ലാന്റില്‍നിന്ന് എത്തിക്കുന്ന ശുദ്ധീകരിച്ച വെള്ളമാണ് ഇവിടങ്ങളില്‍ വിതരണം ചെയ്യുക. പഞ്ചായത്തിലെ എല്ലാ മേഖലയിലും കുടിവെള്ളം എത്തിക്കാനാകും.

2nd paragraph

പെരുനാട് പഞ്ചായത്തിലെ പദ്ധതിയില്‍നിന്ന് 3338 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷൻ എത്തിക്കാനാകും. പെരുനാട്-അത്തിക്കയം കുടിവെള്ള പദ്ധതിയില്‍നിന്ന് ശുദ്ധീകരിച്ച വെള്ളമാണ് ഇവിടങ്ങളില്‍ എത്തിക്കുക,

പദ്ധതിവഴി വെച്ചൂച്ചിറ പഞ്ചായത്തിലെ 4586 കുടുംബങ്ങള്‍ക്കാണ് ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുക. ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന മലയോര മേഖലക്ക് ഇത് വലിയ ആശ്വാസമാകും. എഴുമറ്റൂര്‍ പദ്ധതിയില്‍നിന്ന് 4519 കുടുംബങ്ങള്‍ക്കാണ് കുടിവെള്ള കണക്ഷനുകള്‍ നല്‍കും.

എഴുമറ്റൂര്‍ പഞ്ചായത്തില്‍ രാവിലെ 10നും പഴവങ്ങാടിയില്‍ 11നും വെച്ചൂച്ചിറയില്‍ ഉച്ചക്ക് 12നും പെരുനാട് രണ്ടിനുമാണ് ഉദ്ഘാടനം നടക്കുക.