Fincat

ആത്മഹത്യ കുറിപ്പ് കണ്ടെത്തി; കോട്ടയത്തേത് മകനെ കൊന്ന ശേഷം അച്ഛൻ കെട്ടിത്തൂങ്ങിയതെന്ന് നിഗമനം

കോട്ടയം: കോട്ടയം മീനടത്ത് നടക്കാനിറങ്ങിയ അച്ഛനും മകനും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പുതുവയല്‍ വട്ടുകളത്തില്‍ ബിനു(49), മകൻ ശ്രീഹരി(എട്ട്) എന്നിവരാണ് മരിച്ചത്.

1 st paragraph

മരിച്ച ബിനു ഭാര്യക്ക് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതോടെ മകനെ കെട്ടിതൂക്കി കൊന്നശേഷം ബിനു ആത്മഹത്യ ചെയ്തതകാമെന്നാണ് പൊലീസ് നിഗമനം. മകനെ നോക്കാൻ കഴിഞ്ഞില്ലെന്നും മകളെ നല്ലതുപോലെ നോക്കണമെന്നും ഭാര്യക്കെഴുതിയ കുറിപ്പില്‍ പറയുന്നു.

സ്ഥിരമായി പ്രഭാത സവാരിക്ക് പോകുന്നത് പോലെയാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഏറെ നേരമായിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരുടെയും മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ വിറകുപുരയില്‍ കണ്ടെത്തുകയായിരുന്നു. ഇലക്‌ട്രിക് വര്‍ക്സ് തൊഴിലാളിയാണ് ബിനു. മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീഹരി.

2nd paragraph