Fincat

ശാസ്ത്രസ്ഥാപന മേധാവികള്‍ കപടശാസ്ത്രം പ്രചരിപ്പിക്കുന്ന തിരക്കിലാണ് -ആര്‍.രാജഗോപാല്‍

തിരുവനന്തപുരം: അന്ധവിശ്വാസങ്ങള്‍ക്കെതിരില്‍ ശാസ്ത്രം പ്രചരിപ്പിക്കേണ്ട ശാസ്ത്ര സ്ഥാപന മേധാവികള്‍ ഭരണകൂട താല്‍പര്യങ്ങള്‍ക്കായി കപട ശാസ്ത്രം പ്രചരിപ്പിക്കുന്ന തിരക്കിലാണുള്ളതെന്ന് ‘ദി ടെലഗ്രാഫ്’ എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍.രാജഗോപാല്‍.

1 st paragraph

ഡോ. കമറുദ്ദീൻ അനുസ്മരണ സമ്മേളനവും പരിസ്ഥിതി പുരസ്ക്കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രം ജനങ്ങള്‍ക്ക് ഉപകാരപെടുന്നതാകണമെന്ന ഡോ. കമറുദ്ദീന്റെ കാഴ്ചപ്പാട് ഇത്തരുണത്തില്‍ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തെ ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്ക്കാരം ഡോ.പി.ഒ. നമീറിന് ആര്‍.രാജഗോപാല്‍ സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ബി. ബാലചന്ദ്രൻ അധ്യക്ഷതവഹിച്ചു. കാര്യവട്ടം ബോട്ടണി വകുപ്പു മേധാവി ഡോ.ഇ.എ.സിറില്‍ സ്വാഗതം പറഞ്ഞു. ഡോ.കമറുദ്ദീൻ അനുസ്മരണ പ്രഭാഷണം ഡോ. പി.എൻ കൃഷ്ണൻ നിര്‍വ്വഹിച്ചു.

2nd paragraph

‘കാലാവസ്ഥ വ്യതിയാനവും ജൈവ വൈവിധ്യവും’ എന്ന വിഷയത്തില്‍ ഡോ. കമറുദ്ദീൻ സ്മാരക പ്രഭാഷണം കേരളാ കാര്‍ഷിക സര്‍വ്വകലാശാല വന്യജീവി ശാസ്ത വിഭാഗം തലവനും , കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത കോളേജിന്റെ

ഡീനുമായ പ്രൊഫ. ഡോ.പി.ഒ. നമീര്‍ നിര്‍വ്വഹിച്ചു. ഡോ.എസ്. സുഹ്റ ബീവി, ഫൗണ്ടേഷൻ സെക്രട്ടറി സാലി പാലോട് എന്നിവര്‍ സംസാരിച്ചു.