Fincat

ജതിന്‍ രാംദാസും ആ മാസ് ഡയലോഗുകളും കാണില്ലേ ? ‘എമ്പുരാനെ’ കുറിച്ച്‌ നടൻ ടൊവിനോ തോമസ്

മലയാള സിനിമയില്‍ അണിയറയില്‍ ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളില്‍ ഒന്നാണ് ‘എമ്പുരാൻ’. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം.

1 st paragraph

അത്രത്തോളം ആവേശം ആയിരുന്നു പ്രേക്ഷകര്‍ക്ക് ലൂസിഫര്‍ സമ്മാനിച്ചത്. നിലവില്‍ എമ്പുരാന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ആദ്യഭാഗത്തില്‍ ഉണ്ടായിരുന്ന കഥാപാത്രങ്ങള്‍ രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ അതേ മോഹൻലാലിന്റെ ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ കഥയാകുമോ പറയുക തുടങ്ങിയ സംസശയങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ നടക്കുകയാണ്. ഈ അവസരത്തില്‍ എമ്പുരാനെ കുറിച്ച്‌ നടൻ ടൊവിനോ തോമസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

അദൃശ്യജാലകങ്ങള്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു ടൊവിനോയുടെ പ്രതികരണം. “ജതിൻ രാംദാസ് തീര്‍ച്ചയായും ഉണ്ടാകും. ഉണ്ടാകുമെന്നാണ് ഇതുവരെ കിട്ടിയിട്ടുള്ള റിപ്പോര്‍ട്ട്. എമ്പുരാന്റെ കറക്‌ട് അപ്ഡേറ്റ്സ് സമയാസമയം ഞങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവരും. അങ്ങനെ ഒരു പ്ലാൻ സിനിമയ്ക്ക് ഉള്ളതാണ്. സിനിമയുടെ റിലീസിന് മുമ്പ് എന്തൊക്കെ അറിയണം എന്നുള്ളത് തീര്‍ച്ചയായും നിങ്ങള്‍ക്ക് മുന്നിലെത്തും. അതങ്ങനെ തന്നെ പോകട്ടെ. പിന്നെ എന്തിനാ എക്സ്ട്രാ കാര്യങ്ങള്‍, അവ അറിഞ്ഞാല്‍ നിങ്ങളുടെ ആസ്വാദനത്തെ തന്നെയാണ് ബാധിക്കുന്നത്. അതിന്റെ ആവശ്യം ഇല്ലല്ലോ. നമ്മള്‍ ഒരു സിനിമ കാണുമ്ബോള്‍, അതിനെ പറ്റി ഒന്നും അറിയാതെ കണ്ടു കഴിഞ്ഞാല്‍ രസകരമായിരിക്കില്ലേ. നിങ്ങളുടെ ആസ്വാദനത്തിന് വേണ്ടിയാണ് ഞങ്ങള്‍ എല്ലാം മറച്ചുവയ്ക്കുന്നത്”, എന്നാണ് ടൊവിനോ തോമസ് പറഞ്ഞത്.

2nd paragraph

ലൂസിഫറിലെ പ്രധാന കഥപാത്രങ്ങളില്‍ ഒന്നായിരുന്നു ടൊവിനോയുടെ ജതിൻ രാംദാസ്. മഞ്ജുവാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരൻ കൂടി ആയിരുന്നു ഈ വേഷം. പഞ്ച് ഡയലോഗിലൂടെ എത്തി പ്രേക്ഷകരെ കയ്യിലെടുത്ത കഥാപാത്രത്തിന് ആരാധകരും ഏറെയാണ്. നിലവില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന എമ്ബുരാന്റെ ഫസ്റ്റ് ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തി ആയിരുന്നു.