Main Banner

‘കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് പാലക്കാട് പ്രവര്‍ത്തനം ആരംഭിച്ചു’; ഇത് ചരിത്രമെന്ന് മന്ത്രി പി രാജീവ്

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കനാല്‍പിരിവിലാരംഭിച്ച ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് പാര്‍ക്കില്‍ 3 വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയുടെ വിറ്റുവരവാണ് ചുരുങ്ങിയതായി പ്രതീക്ഷിക്കുന്നത്.

1 st paragraph

ഇത് ചരിത്രമുഹര്‍ത്തമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

രജിസ്റ്റര്‍ ചെയ്ത് 9 മാസത്തിനുള്ളില്‍ മെഷിനറികള്‍ ഉള്‍പ്പെടെ എത്തിച്ചുകൊണ്ട് EPE ഫോം ഷീറ്റ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചതിനൊപ്പം രണ്ടാമത്തെ യൂണിറ്റിൻ്റെ തറക്കല്ലിടലും നിര്‍വഹിച്ചു.

2nd paragraph

കേരളത്തിലെ നൂറിലധികം മാട്രസ് യൂണിറ്റുകളും പാക്കേജിങ്ങ്, ഫര്‍ണിഷിങ്ങ് യൂണിറ്റുകളും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ ഈ പാര്‍ക്കില്‍ നിര്‍മ്മിക്കാനാണ് കമ്ബനികള്‍ ശ്രമിക്കുന്നത്. ഇതിനൊപ്പം പുതുതായി ആരംഭിക്കുന്ന ലോ ഫോം, നോണ്‍ വീവണ്‍ ഫാബ്രിക് എന്നീ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതിക്കും സാധ്യതയുള്ളവയാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സ്വകാര്യ മേഖലയിലും വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിൻ്റെ സമ്ബദ് വ്യവസ്ഥക്ക് പുത്തൻ ഉണര്‍വ്വ് നല്‍കുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് നാം ഇന്ന് സാക്ഷാത്കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.