ദുര്‍മന്ത്രവാദിനിയെന്ന് സംശയിച്ച് സ്ത്രീയെ കൊലപ്പെടുത്തി
ഗുവാഹതി: അസമിലെ കൊക്രജാര്‍ ജില്ലയില്‍ ദുര്‍മന്ത്രവാദിനിയാണെന്ന് സംശയിച്ച് സ്ത്രീയെ കൊലപ്പെടുത്തി. ഗൊസ്സൈഗാവിലെ ഭോഗ്ജാര സമര്‍പൂര്‍ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.
മാര്‍ഷില മുര്‍മു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലഖാൻ ടുഡു എന്നയാള്‍ പിടിയിലായിട്ടുണ്ട്. സ്ത്രീയെ കൊന്നയാളെന്ന് സംശയിച്ച് ഫുല്‍കുമാരി എന്ന സമീപ ഗ്രാമവാസിയായ ലഖാൻ ടുഡുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
കൊലപാതകം ചെയ്തതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നാണ് ഇയാള്‍ പറഞ്ഞത്.
സെപ്റ്റംബറില്‍, ഗോള്‍പാറ ജില്ലയില്‍ ദുര്‍മന്ത്രവാദിനിയെന്ന സംശയത്തില്‍ വയോധികയെ അജ്ഞാതരായ അക്രമികള്‍ ക്രൂരമായി തല്ലിക്കൊന്നിരുന്നു.