Fincat

ലോകായുക്തയെ പല്ലുകൊഴിഞ്ഞ കടുവയാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം -ജസ്റ്റിസ്‌ ബി.വി. നാഗരത്ന

തിരുവനന്തപുരം: ലോകായുക്തയെ പല്ലുകൊഴിഞ്ഞ കടുവയാക്കാനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെറുക്കുകയും വേണമെന്ന് സുപ്രീംകോടതി ജസ്റ്റിസ്‌ ബി.വി.നാഗരത്ന. ഭേദഗതികളടക്കം മാര്‍ഗങ്ങളിലൂടെ അതിനുള്ള ശ്രമമുണ്ടാകരുതെന്നും ലോകായുക്തക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവശ്യമായ വിഭവങ്ങളും പിന്തുണയും അനിവാര്യമാണെന്നും ജസ്റ്റിസ്‌ പറഞ്ഞു. നിയമസഭ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ലോകായുക്ത ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

1 st paragraph

കഴിഞ്ഞ രണ്ട്‌ ദശാബ്ദത്തില്‍ നടന്ന അഴിമതിക്കെതിരായ പോരാട്ടത്തില്‍ ലോകായുക്തക്ക്‌ നിര്‍ണായക പങ്കുണ്ട്‌. നല്‍കാൻ ആളില്ലാതാകുന്നതോടെ കൈക്കൂലി ഇല്ലാതാകും. സ്ഥാപനവത്കരിപ്പെട്ടതോ വ്യക്തിപരമായതോ ആയ അഴിമതികളുടെ അടിവേര്‌ അറുക്കേണ്ടതുണ്ട്‌. പൊതുജനം സദ്‌ഭരണം ആഗ്രഹിക്കുന്നവര്‍ മാത്രമാകാതെ അതിന്റെ നിര്‍മാണത്തില്‍ പങ്കുവഹിക്കാനുമാകണമെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്‌, സ്പെഷല്‍ അറ്റോര്‍ണി അഡ്വ. ടി.എ. ഷാജി,അഡ്വ. ആനയറ ഷാജി, അഡ്വ. എൻ.എസ്‌. ലാല്‍ എന്നിവര്‍ സംസാരിച്ചു.

2nd paragraph

വ്യാജ ആരോപണങ്ങളിലൂടെ ലോകായുക്തയെ തകര്‍ക്കാനാവില്ല -ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌

തിരുവനന്തപുരം: വ്യാജ ആരോപണങ്ങളിലൂടെ ലോകായുക്തയെ തകര്‍ക്കാനാവില്ലെന്ന്‌ ലോകായുക്ത ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌. ലോകായുക്ത ദിനാചരണത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ന്യായാധിപര്‍ക്കെതിരെ രാഷ്ട്രീയ നേതാക്കള്‍ ആരോപണങ്ങളുന്നയിക്കുന്നു. മാധ്യമങ്ങള്‍ ഇത്തരം ആരോപണങ്ങള്‍ക്ക് പ്രചാരണവും നല്‍കുന്നു. അതേസമയം ഇതൊന്നും നീതി നിര്‍വഹണത്തെ ബാധിക്കില്ല. അനീതിയുണ്ടാകുമ്ബോള്‍ നീതിയുറപ്പിക്കുന്ന സംവിധാനമാണ്‌ ലോകായുക്തയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.