Fincat

മാഹിപാലം: ദേശീയപാത അധികൃതരുടെ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ഹൈകോടതി

മാഹി: ശോച്യാവസ്ഥയിലായ മാഹി പാലത്തിന്റെ കാര്യത്തില്‍ ദേശീയപാത അധികൃതര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.

1 st paragraph

മയ്യഴിക്കൂട്ടം നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് പാലം സുരക്ഷിതമാണെന്ന് നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്‌.എ.ഐ) സത്യവാങ്മൂലം സമര്‍പ്പിച്ചത്. ശാസ്ത്രീയ പഠനം നടത്താതെയാണ് പരാതിക്കാരായ മയ്യഴിക്കൂട്ടം മാഹിപാലം അപകടാവസ്ഥയിലാണെന്ന് ഹരജി നല്‍കിയതെന്നും എൻ.എച്ച്‌.എ.ഐ കോടതിയെ അറിയിച്ചിരുന്നു.

മാഹി പാലം വിഷയത്തില്‍ അധികൃതര്‍ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ രേഖകള്‍ ഹൈകോടതിക്ക് നല്‍കണം. ഭാരവാഹനങ്ങള്‍ പാലത്തിലൂടെ കടന്ന് പോകുന്നത് സുരക്ഷിതമാണെന്ന് അധികൃതര്‍ എന്ത് അടിസ്ഥാനത്തിലാണ് ഉറപ്പു നല്‍കുന്നതെന്ന് ബോധ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

2nd paragraph

മാഹി പാലത്തിലൂടെയുള്ള യാത്രാദുരിതം അവഗണിക്കുന്ന സാഹചര്യത്തിലാണ് തലശ്ശേരി- മാഹി ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യവുമായി മയ്യഴിക്കൂട്ടം പൊതു താല്‍പര്യ ഹരജിയുമായി ഹൈകോടതിയിലെത്തിയത്. മയ്യഴിക്കൂട്ടത്തിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകൻ മനോജ് വി.ജോര്‍ജ് കോടതിയില്‍ ഹാജരായി. മാഹി പാലം വിഷയത്തില്‍ ദേശീയപാത അധികൃതരുടെ ഇരട്ടത്താപ്പിനുള്ള തിരിച്ചടിയാണ് കോടതിയുടെ നിരീക്ഷണമെന്ന് മയ്യഴിക്കൂട്ടത്തിന് വേണ്ടി ഹരജി നല്‍കിയ ഒ.വി. ജിനോസ് ബഷീര്‍ പറഞ്ഞു.