Fincat

മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു

ശബരിമല: ഇനി ശരണഘോഷത്തിന്റെ നാളുകള്‍. മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു. മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച്‌ തന്ത്രി മഹേഷ് മോഹനരാണ് ശബരിമല നട തുറന്നത്.

1 st paragraph

നട തുറക്കുന്ന സമയം അയ്യപ്പന്മാരുടെ നീണ്ട നിരയായിരുന്നു നടപ്പന്തലില്‍. കനത്ത മഴയെ അവഗണിച്ച്‌ ഉച്ചയോടെ തന്നെ ആയിരക്കണക്കിന് ഭക്തരാണ് മല ചവിട്ടിയെത്തിയത്.

നട തുറന്നശേഷം തന്ത്രി സോപാനത്തിലെ മണി മുഴക്കി ശ്രീകോവിലില്‍ നെയ് വിളക്ക് തെളിയിച്ചതോടെ മലമുകളില്‍ ശരണാരവം ഉച്ചസ്ഥായിയിലായി. തുടര്‍ന്ന് നിയുക്ത ശബരിമല മേല്‍ശാന്തി പി.എൻ മഹേഷ്, മാളികപ്പുറം മേല്‍ശാന്തി പി.ജി. മുരളി എന്നിവരെ സോപാനത്തിലേക്ക് ആനയിച്ചു. ഇവരുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കലശം പൂജിച്ച്‌ അഭിഷേകം ചെയ്താണ് മേല്‍ശാന്തിമാരുടെ അവരോഹണ ചടങ്ങ് നടന്നത്.

2nd paragraph

വൃശ്ചികം ഒന്നായ വെള്ളിയാഴ്ച പുലര്‍ച്ചെ പുതിയ മേല്‍ശാന്തിമാരാകും ശബരിമല, മാളികപ്പുറം നടകള്‍ തുറക്കുക.