Fincat

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം മഹിള കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്തെന്ന്

കൊച്ചി: ആലുവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം മഹിള കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്തെന്ന് പരാതി.കുട്ടിയുടെ പിതാവാണ് പരാതിയുമാണ് രംഗത്തെത്തിയത്. പ്രാദേശിക മഹിള കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും 1,20,000 രൂപ തട്ടിയെടുത്തെന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

1 st paragraph

മകളുടെ മരണത്തെ തുടര്‍ന്ന് പല സംഘടനകളുടെയും സഹായം കുടുംബത്തിന് ലഭിച്ചിരുന്നു. ഇത്തരത്തില്‍ ലഭിച്ച 1,20,000 രൂപയാണ് മഹിള കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും തട്ടിയെടുത്തതെന്ന് ഇദ്ദേഹം പറ‍യുന്നു. അന്ന് സ്മാര്‍ട് ഫോണ്‍ ഇല്ലാത്തതിനാല്‍ പണം ലഭിച്ചത് എഴുതി സൂക്ഷിച്ച രേഖകള്‍ പിതാവിന്‍റെ പക്കലുണ്ട്. ഇതടക്കം പരാതി പറഞ്ഞതോടെ 70,000 രൂപ തിരികെ നല്‍കി.

മകള്‍ മരിച്ചതിന് പിന്നാലെ കുടുംബത്തിനൊപ്പം നിന്ന് കബളിപ്പിപ്പിക്കുകയായിരുന്നും ഇദ്ദേഹം പറ‍യുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ബാക്കി പണവും നല്‍കാമെന്ന് തന്നെ വിളിച്ചു പറഞ്ഞതായി പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2nd paragraph

അതേസമയം, ന്യായീകരിക്കാൻ പറ്റാത്ത

കാര്യമാണ് കുടുംബത്തോട് ചെയ്തതെന്ന് അൻവര്‍ സാദത്ത് എം.എല്‍.എ പ്രതികരിച്ചു.