മതസൗഹാര്‍ദത്തിെന്റ അതുല്യ നിമിഷങ്ങള്‍
കാഞ്ഞങ്ങാട്: പ്രസിദ്ധമായ കൊവ്വല്‍പള്ളി മഖാം ഉറൂസിന്‍റെ ഭാഗമായി ഒരുക്കുന്ന ഓലപ്പന്തലിന് മെടഞ്ഞ ഓല നല്‍കി കൊവ്വല്‍പള്ളി ശ്രീ മേന്ന്യാട്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും.
സൗഹാര്‍ദത്തിന്‍റെ മാതൃകയാവുകയാണ് ഇവിടെ. പഴയകാല പെരുമ നിലനിര്‍ത്തുന്നതിനും പ്രകൃതിയോട് ഇഴകിച്ചേരുന്നതിന്‍റെയും ഭാഗമായാണ് ഉറൂസ് കമ്മിറ്റി ഓല പ്പന്തല്‍ സ്ഥാപിക്കുവാൻ തീരുമാനിച്ചത്. ക്ഷേത്ര കമ്മിറ്റിയില്‍നിന്നും ഓല സ്വീകരിച്ചു. ഉറൂസ് പരിപാടികളിലേക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ ക്ഷണിക്കും.
അമ്ബലപരിസരത്ത് എത്തിയ ഉറൂസ് കമ്മിറ്റി ഭാരവാഹികളെയും ഉസ്താദുമാരെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര സ്ഥാനികരും സ്വീകരിച്ചു. ക്ഷേത്ര കമ്മിറ്റി നല്‍കിയ അരി ഉറൂസ് കമ്മിറ്റി ഭാരവാഹികളും ഖത്തീബ് അമീൻ അമാനിയും ചേര്‍ന്ന് ഏറ്റുവാങ്ങി.കൊവ്വല്‍ പള്ളിയില്‍ ക്ഷേത്ര ഭാരവാഹികളും ഉറൂസ് കമ്മിറ്റി ഭാരവാഹികളുമടക്കം ഒത്തുചേര്‍ന്നപ്പോള്‍
കൊവ്വല്‍ പള്ളിയില്‍ ക്ഷേത്ര ഭാരവാഹികളും ഉറൂസ് കമ്മിറ്റി ഭാരവാഹികളുമടക്കം ഒത്തുചേര്‍ന്നപ്പോള്‍
ഉറൂസ് കമ്മിറ്റിയുടെ ക്ഷണപ്രകാരം നിര്‍മാണം നടന്നുവരുന്ന പന്തല്‍ ക്ഷേത്രഭാരവാഹികളും പൊതുജനങ്ങളും സന്ദര്‍ശിച്ചു. ഡിസംബര്‍ 21 മുതല്‍ 25 വരെ സംഘടിപ്പിച്ചിട്ടുള്ള ഉറൂസില്‍ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ച് സാംസ്കാരിക സമ്മേളനം ഉള്‍പ്പെടെ വ്യത്യസ്തമായ പരിപാടികളാണ് നടക്കുന്നത്. പ്രഭാഷണങ്ങള്‍, ബുര്‍ദ മജ്‌ലിസ്, ദഫ് മത്സരം, പുരാതന വസ്തു സാമഗ്രികളുടെ പ്രദര്‍ശനം തുടങ്ങിയവ ഉറൂസിന്‍റെ ഭാഗമായി നടക്കും.
മന്ന്യോട്ട് ദേവാലയം പ്രസിഡന്റ് എം. സുധീന്ദ്രൻ, സെക്രട്ടറി സനല്‍ കുമാര്‍, ക്ഷേത്ര സ്ഥാനികരായ മോഹനൻ അന്തിതിരിയൻ, കൂടായിക്കാരായ സുകുമാരൻ, നാരായണൻ, വേണു പെരുമലയൻ, അംബുജാക്ഷൻ മന്ന്യോട്ട്, ജ്യോതിഷ് കണ്ടത്തില്‍ തുടങ്ങി നാനാതുറകളില്‍പ്പെട്ടവരും ജമാഅത്തിനെ പ്രതിനിധാനം ചെയ്ത് ഉറൂസ് കമ്മിറ്റി ചെയര്‍മാൻ മുത്തലിബ് ഹാജി കൂളിയങ്കാല്‍, കണ്‍വീനര്‍ മുനീര്‍, അസീസ്, രക്ഷാധികാരി സി. അബ്ദുല്ല ഹാജി, ജമാഅത്ത് സെക്രട്ടറി എം.എ. ഷെഫീഖ്, ട്രഷറര്‍ കെ.പി. മുഹമ്മദ്, വൈസ് പ്രസിഡന്റ് എൻ.പി. അഷ്‌റഫ്, ഉറൂസ് കമ്മിറ്റി വൈസ് ചെയര്‍മാൻ പി.എ. അബ്ദുല്ല കുഞ്ഞി എന്നിവരും ഉറൂസ് കമ്മിറ്റിയുടെ വിവിധ സബ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.