വഖഫ് അംഗത്വ തട്ടിപ്പ്: ആര്‍.എസ്.എസ്. അനുകൂല സംഘടന മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാക്കള്‍ക്കെതിരെ കേസ്

കോതമംഗലം: കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗത്വം വാഗ്ദാനം ചെയ്ത്നFinancial fraudടത്തിയ ആര്‍.എസ്.എസ്. അനുകൂല സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്‍റെ നേതാക്കള്‍ക്കെതിരെ കേസ്.

സംസ്ഥാന പ്രസിഡന്‍റ് ഉമര്‍ ഫാറൂഖ്, സെക്രട്ടറി സമദ് മുടവന അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗത്വം ഭാര്യക്ക് തരപ്പെടുത്തി നല്‍കാമെന്ന പറഞ്ഞ് 16 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് തിരൂര്‍ സ്വദേശി മുസ്തഫയുടെ പരാതി. പ്രതികള്‍ക്കെതിരെ വഞ്ചനാകുറ്റം ചുമത്തിയാണ് കോതമംഗലം പൊലീസ് കേസെടുത്തത്.

2020ലാണ് സംഭവം നടന്നത്. കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗത്വം നല്‍കാമെന്ന് ചൂണ്ടിക്കാട്ടി തിരൂര്‍ സ്വദേശിയെ ആദ്യം സമീപിച്ചത് മലപ്പുറം സ്വദേശി മുഹമ്മദ് സാദിഖ് ആണ്. തുടര്‍ന്ന്, ഉമര്‍ ഫാറൂഖ്, സമദ് മുടവന എന്നിവരെ സാദിഖ് പരിചയപ്പെടുത്തി. അംഗത്വം തരപ്പെടുത്തി നല്‍കാൻ 25 ലക്ഷം രൂപയാണ് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇതില്‍ 16 ലക്ഷം കൈമാറി.

2020 ജൂണില്‍ ഉമര്‍ ഫാറൂഖിന്‍റെ

കോതമംഗലത്തെ വീട്ടിലെത്തി 10 ലക്ഷം രൂപ കൈമാറി. സെപ്റ്റംബറില്‍ മൂവാറ്റുപുഴയിലെ ഓഫീസില്‍ വെച്ച്‌ അഞ്ച് ലക്ഷം രൂപയും പിന്നീട് ബാങ്ക് അക്കൗണ്ട് വഴി ഒരു ലക്ഷം രൂപയും കൈമാറി. തുടര്‍ന്ന് അംഗത്വം ലഭിക്കുന്നത് സംബന്ധിച്ച്‌ വിവരങ്ങള്‍ നേതാക്കളോട് ആരാഞ്ഞു. അംഗത്വം ലഭിക്കില്ലെന്നും പണം തിരികെ നല്‍കാൻ സാധിക്കില്ലെന്നും അറിഞ്ഞതോടെ മുസ്തഫ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.