Main Banner

ഇൻകുബേറ്ററിലെ ശിശുക്കളെ കൊന്നൊടുക്കി നാണമില്ലാതെ ഇസ്രായേല്‍ നുണപ്രചാരണം: പൊളിച്ചടുക്കി ഡോക്ടര്‍മാര്‍

ഗസ്സ: ലോകത്തേക്ക് പിറന്നുവീണ് മണിക്കൂറുകള്‍ മാത്രം പിന്നിട്ട കുഞ്ഞുങ്ങളെ ഇൻകുബേറ്ററിലിട്ട് കൂട്ടക്കൊല ചെയ്ത ഇസ്രായേല്‍, തങ്ങളുടെ കൈകളില്‍ പുരണ്ട രക്തക്കറ മായ്ക്കാൻ നടത്തിയ പച്ചക്കള്ളം പൊളിച്ചടുക്കി അല്‍ശിഫ ആശുപത്രിയിലെ ഡോക്ടര്‍മാര്‍.

1 st paragraph

ആശുപത്രിക്ക് തങ്ങള്‍ ഇൻകുബേറ്ററുകള്‍ നല്‍കുന്നുവെന്നായിരുന്നു ഇസ്രായേലിന്റെ അവകാശവാദം. എന്നാല്‍ ഇത് തെറ്റാണെന്നും തങ്ങള്‍ക്ക് ആവശ്യത്തിന് ഇൻകുബേറ്ററുകള്‍ ഉണ്ടെന്നും അല്‍ശിഫ ഡയറക്ടര്‍ ഡോ. മുഹമ്മദ് അബു സാല്‍മിയ പറഞ്ഞു.

“ഇസ്രായേല്‍ അധിനിവേശ സേന ആശുപത്രിക്ക് ഇൻകുബേറ്ററുകള്‍ നല്‍കിയതായി അവകാശപ്പെടുന്നു. എന്നാല്‍ ഇത് ശരിയല്ല, വ്യാജമാണ്. എന്നുമാത്രമല്ല, ആശുപത്രിയില്‍ ആവശ്യത്തിനുള്ള ഇൻകുബേറ്ററുകള്‍ ഉണ്ട്. ഞങ്ങള്‍ക്ക് ഇനി ഇൻകുബേറ്ററുകളുടെ ആവശ്യമില്ല. അവ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതിയാണ് വേണ്ടത്. വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ഇന്ധനം തീര്‍ന്നിരിക്കുന്നു. ഇന്ധനമെത്തിക്കാൻ ഇസ്രായേല്‍ സമ്മതിക്കുന്നില്ല” -അദ്ദേഹം പറഞ്ഞു.

2nd paragraph

ആശുപത്രിയിലുള്ള നവജാത ശിശുക്കള്‍ക്ക് അടിയന്തര പരിചരണം ആവശ്യമാണെന്നും എന്നാല്‍ മെഡിക്കല്‍ സപ്ലൈകള്‍ തീര്‍ന്നുപോകുകയാണെന്നും അല്‍-ശിഫ ഹോസ്പിറ്റല്‍ ഡയറക്ടര്‍ അല്‍ ജസീറയോട് പറഞ്ഞു. “ഞങ്ങള്‍ നിസ്സഹായരാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ശസ്ത്രക്രിയ നടത്താൻ മരുന്നുകളോ ഉപകരണങ്ങളോ ഇല്ല. ചിലപ്പോള്‍ രോഗികളെ മരിക്കാൻ വിടാൻ നിര്‍ബന്ധിതരാകുന്നു. ഞങ്ങള്‍ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം, സമാധാനത്തോടെ മരിക്കാൻ അവര്‍ക്ക് കുറച്ച്‌ വേദനസംഹാരികള്‍ നല്‍കുക എന്നത് മാത്രമാണ്” -മുഹമ്മദ് അബു സാല്‍മിയ പറഞ്ഞു.

അതിനിടെ, ഇസ്രായേല്‍ സൈന്യം അല്‍-ശിഫ ആശുപത്രിയില്‍ നിന്ന് ചില മൃതദേഹങ്ങള്‍ കടത്തിക്കൊണ്ടുപോയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ദിവസങ്ങളായി ആശുപത്രിയില്‍ തമ്ബടിച്ച അധിനിവേശ സൈന്യം ആശുപത്രി സമുച്ചയത്തില്‍നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുേപായതായും അവ എന്തുചെയ്തുവെന്നോ എന്തിനാണ് കൊണ്ടുേപായതെേന്നാ അറിയില്ലെന്നും അല്‍-ശിഫ മേധാവി അല്‍ ജസീറയോട് പറഞ്ഞു.