തിരുവനന്തപുരം: പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനില്‍ പാലം നവീകരണ ജോലി നടക്കുന്നതിനാല്‍ ശനിയും ഞായറും ട്രെയിൻ ഗതാഗത നിയന്ത്രണം.
മാവേലി എക്സ്പ്രസ് അടക്കം എട്ട് ട്രെയിനുകള്‍ പൂര്‍ണമായും മലബാര്‍ അടക്കം 12 വണ്ടികള്‍ ഭാഗികമായും റദ്ദാക്കി. രണ്ട് ട്രെയിനുകള്‍ ഈ ദിവസങ്ങളില്‍ കേരളത്തിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി വഴിതിരിച്ചുവിടും.
ഇന്നത്തെ നിയന്ത്രണം:
മംഗളൂരു-തിരുവനന്തപുരം മാവേലി (16603), എറണാകുളം-ഷൊര്‍ണൂര്‍ മെമു (06018), എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് (06448) എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്. ശനിയാഴ്ച ഉച്ചക്ക് 12.25ന് മംഗളൂരുവില്‍നിന്ന് പുറപ്പെടേണ്ട മംഗളൂരു-തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസ് (16348) ഏഴ് മണിക്കൂര്‍ വൈകി 9.25നേ യാത്ര തുടങ്ങൂ.
ഇന്ന് ഭാഗികമായി റദ്ദാക്കിയവ
മംഗളൂരു-തിരുവനന്തപുരം മലബാര്‍ (16630) ശനിയാഴ്ച ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. ശനിയാഴ്ചയിലെ ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ (16128) ഗുരുവായൂരിന് പകരം എറണാകുളത്തുനിന്ന് ഞായറാഴ്ച പുലര്‍ച്ചെ 1.20നാകും യാത്ര ആരംഭിക്കുക. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി (16342) എറണാകുളത്തും മധുര-ഗുരുവായൂര്‍ എക്സ്പ്രസ് (16327) ആലുവയിലും കാരയ്ക്കല്‍-എറണാകുളം ജങ്ഷൻ എക്സ്പ്രസ് (16187) പാലക്കാടും യാത്ര അവസാനിപ്പിക്കും. ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം വീക്ക്ലി എക്സ്പ്രസ് (22656) ഷൊര്‍ണൂരിലും ചെന്നൈ -ഗുരുവായൂര്‍ എക്സ്പ്രസ് (16127) എറണാകുളം ജങ്ഷനിലും അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്സ്പ്രസ് (12978) ഷൊര്‍ണൂരിലും യാത്ര അവസാനിപ്പിക്കും.
വഴിതിരിച്ച് വിടുന്നവ
ഗാന്ധിധാമില്‍നിന്ന് പുറപ്പെടുന്ന ഗാന്ധിധാം-നാഗര്‍കോവില്‍ എക്സ്പ്രസ് (16335) ശനിയാഴ്ച ഷൊര്‍ണൂരില്‍നിന്ന് പൊള്ളാച്ചി-മധുര വഴി നാഗര്‍കോവിലേക്ക് വഴിതിരിച്ചുവിടും. പുണെ-കന്യാകുമാരി എക്സ്പ്രസ് പാലക്കാടുനിന്ന് പൊള്ളാച്ചി-മധുര വഴി കന്യാകുമാരിയിലേക്ക് പോവും.
ഞായറാഴ്ചത്തെ നിയന്ത്രണം:
ഞായറാഴ്ചയിലെ തിരുവനന്തപുരം-മംഗളൂരു മാവേലി (16604), ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് (06439), എറണാകുളം-കോട്ടയം എക്സ്പ്രസ് (06453), കോട്ടയം-എറണാകുളം എക്സ്പ്രസ് (06434), ഷൊര്‍ണൂര്‍-എറണാകുളം മെമു (06017) എന്നിവ പൂര്‍ണമായും റദ്ദാക്കി.
ഞായറാഴ്ചത്തെ ഭാഗിക റദ്ദാക്കല്‍
ഞായറാഴ്ചയിലെ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്‍റര്‍സിറ്റി (16341 ) ഗുരുവായൂരിന് പകരം പുലര്‍ച്ചെ 5.20ന് എറണാകുളം ജങ്ഷനില്‍ നിന്നാകും യാത്ര തുടങ്ങുക. തിരുവനന്തപുരം-മംഗളൂരു മലബാര്‍ (16629) തിരുവനന്തപുരത്തിന് പകരം തിങ്കളാഴ്ച പുലര്‍ച്ചെ 2.40ന് ഷൊര്‍ണൂരില്‍നിന്നും ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) ഗുരുവായൂരിന് പകരം രാവിലെ 7.45ന് ആലുവയില്‍നിന്നും യാത്ര തുടങ്ങും. എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ് (16188) എറണാകുളത്തിന് പകരം തിങ്കളാഴ്ച പുലര്‍ച്ചെ 1.40ന് പാലക്കാട് നിന്നാകും യാത്ര ആരംഭിക്കുക.