ബലാത്സംഗക്കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവ്

മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) കോടതി 20 വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കാഞ്ഞിരപ്പള്ളി മാനിടുംകുഴി ഭാഗത്തു ചക്കാലയില്‍ വീട്ടില്‍ ജയ്സണ്‍ ജോര്‍ജിനെയാണ് (26) ശിക്ഷിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. മുണ്ടക്കയം എസ്.എച്ച്‌.ഒ ആയ ഷൈൻ കുമാര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.