Fincat

ആലുവയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ഷെല്‍ന നിഷാദ് അന്തരിച്ചു

കൊച്ചി: 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആലുവ മണ്ഡലത്തില്‍നിന്ന് ഇടതു സ്ഥാനാര്‍ഥിയായി ജനവിധി തേടിയ ഷെല്‍ന നിഷാദ് (36) അന്തരിച്ചു.

1 st paragraph

അര്‍ബുദബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അൻവര്‍ സാദത്തിനോടാണ് ഷെല്‍ന മത്സരിച്ച്‌ പരാജയപ്പെട്ടത്.

തൃശൂര്‍ ചമ്മന്നൂര്‍ സ്വദേശി എം.വി. ഹുസൈന്റെ മകളും ആലുവയില്‍ 1980 മുതല്‍ ആറു തവണ കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന കെ. മുഹമ്മദാലിയുടെ മരുമകളുമാണ്. നിഷാദ് അലിയാണ് ഭര്‍ത്താവ്. കൊച്ചി മെട്രോ സ്റ്റേഷനുകള്‍ രൂപകല്‍പന ചെയ്ത ടീമില്‍ അംഗമായിരുന്നു. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലായിരുന്നു പഠനം. കോളജ് തലത്തില്‍ വിവിധ കലാ മത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്‌ട്സ് സംഘടിപ്പിച്ച വിവിധ പരിപാടികളുടെ സംഘാടകയായിരുന്നു. ഷെല്‍നയുടെ നിര്യാണത്തില്‍ ആലുവ എം.എല്‍.എ അൻവര്‍ സാദത്ത് അനുശോചിച്ചു.

2nd paragraph