ഇന്ത്യ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ ബിനാലെയുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിനാലെയുമായി കേന്ദ്ര സര്‍ക്കാര്‍.
വെനീസ് മാതൃകയില്‍ ലോകപ്രശസ്തമായ സാംസ്‌കാരിക പ്രദര്‍ശനങ്ങളോടു കിടപിടിക്കുന്ന തരത്തിലുള്ള ‘ഇന്ത്യ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ ബിനാലെ 2023’ ഡല്‍ഹിയില്‍ അടുത്തമാസം ആരംഭിക്കും.
ഡിസംബര്‍ എട്ടിന് ചെങ്കോട്ടയില്‍ ഉദ്ഘാടനം ചെയ്യുന്ന ബിനാലെ അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ തുടരും. ബിനാലെയില്‍ പ്രദര്‍ശിപ്പിക്കാൻ 150 കലാസൃഷ്ടികള്‍ സാംസ്കാരിക മന്ത്രാലയം തിരഞ്ഞെടുത്തു.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കലാപരിപാടികളും സംവാദങ്ങളും ചര്‍ച്ചകളുമാണ് ബിനാലെയിലൊരുക്കുക. ഡിസംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം, ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ഒമ്ബതു മുതല്‍ 15 വരെയാണ് പൊതുജനങ്ങള്‍ക്കു പ്രവേശനം. വിദ്യാര്‍ഥികള്‍ക്കായി ലളിതകലാ അക്കാദമിയിലും ഡിസംബര്‍ ഒമ്ബതിന് ബിനാലെ സംഘടിപ്പിക്കും.