കേരള വിദ്യാഭ്യാസം: ഗവേഷണവുമായി ഇന്ത്യൻ വിദ്യാര്‍ഥി ബള്‍ഗേറിയയില്‍
മലപ്പുറം: കേരള വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഗവേഷണവുമായി ഇന്ത്യൻ വിദ്യാര്‍ഥി ബള്‍ഗേറിയയില്‍. ഒട്ടോമൻ സാമ്രാജ്യത്തിന്‍റെ കാലത്ത് സ്ഥാപിച്ച ബള്‍ഗേറിയൻ അക്കാദമി ഓഫ് സയൻസസ് എന്ന ഗവേഷക സ്ഥാപനത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻഡ് സോഷ്യോളജി വകുപ്പും യൂനിവേഴ്സിറ്റി ഓഫ് ജെനീവിയും യൂറോപ്യൻ യൂനിയനും സഹകരിച്ച് നടത്തുന്ന അന്തര്‍ദേശീയ കോണ്‍ഫറൻസിലാണ് പ്രബണ്ഡം അവതരിപ്പിക്കുന്നത്.
ശ്രീ ശങ്കാരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സോഷ്യോളി ഗവേഷകനും മലപ്പുറം പട്ടര്‍ക്കടവ് സ്വദേശിയുമായ കെ.വി.എം. മുഹമ്മദ് ഫഹീമിനാണ് സുവര്‍ണാവസരം ലഭിച്ചത്. ‘ജെൻഡര്‍, ഡിസബിലിറ്റി, ആൻഡ് സോഷ്യല്‍ ചേഞ്ച്’ എന്ന അന്തര്‍ദേശീയ കോണ്‍ഫറസില്‍ കേരള സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ഡിസബിലിറ്റിയെ സംബന്ധിച്ചുള്ള വ്യവഹാരങ്ങള്‍ എന്ന ഗവേഷണമാണ് ഫഹീം അവതരിപ്പിക്കുക. നവംബര്‍ 24, 25 തീയതികളില്‍ ബള്‍ഗേറിയയിലെ സോഫിയയില്‍ നടക്കുന്ന കോണ്‍ഫറൻസില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി മുപ്പതോളം ഗവേഷകര്‍ പങ്കെടുക്കും. പിതാവ്: മുസ്ലിം ലീഗ് ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി. മാതാവ്: പി.എ. ഹസീന.