Fincat

ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പങ്കെടുത്ത് നെസ്റ്റോ മെഗാ തൊഴിൽമേള

ഒരു പുത്തൻ ഇന്റർനാഷണൽ ഷോപ്പിംഗ് അനുഭവങ്ങളൊരുക്കി നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് തിരൂരിൽ ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്.

1 st paragraph

ഉദ്ഘാടത്തിന് മുന്നോടിയായി ആയിരക്കണക്കിനു ഉദ്യോഗാർത്ഥികൾ പങ്കെടുത്ത മെഗാ തൊഴിൽമേള തിരൂർ നെസ്റ്റോയിൽ നടന്നു. രാവിലെ 9 മണി മുതൽ ആരംഭിച്ച മേള രാത്രി 7 മണി വരെ നീണ്ടു. ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഭാഗമാകാൻ എത്തിയവരിൽ ഏറെയും യുവാക്കളാണ്. സ്റ്റോർ മാനേജർ , സൂപ്പർവൈസർ , ക്യാഷ്യർ, അക്കൗണ്ടന്റ്, സെയിൽസ് മാൻ , കുക്ക് മേക്കേഴ്സ് , സെക്യൂരിറ്റി ഗാർഡ്സ് , ഇലക്ട്രീഷൻ തുടങ്ങിയ അറുപതോളം തസ്തികകളിലായി 600 ൽ അധികം തൊഴിൽ നിയമനങ്ങളാണ് തിരൂർ നെസ്റ്റോയിൽ നടന്നത്.

നിർമ്മാണ പ്രവർത്തികൾ പൂർത്തിയായ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം ഡിസംബറിൽ നടക്കും. ഗതാഗതക്കുരുക്കഴിക്കാൻ വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും ഇരു റോഡുകളിൽ നിന്നുള്ള എൻട്രൻസുകളും സജ്ജീകരിച്ചിട്ടുണ്ട്. നഗരത്തിന്റെ വികസനക്കുതിപ്പിന് കരുത്തു പകരുന്നതാണ് തിരൂർ നെസ്റ്റോ ഷോപ്പിംഗ് സമുച്ചയം.

2nd paragraph