Main Banner

ഉംറക്ക് പോയ ആലമ്പാടിസ്വദേശിനി മക്കയില്‍ നിര്യാതയായി

കാസര്‍കോട്: ഉംറക്കും മദീന സിയാറത്തിനും പുറപ്പെട്ട ആലമ്പാടി സ്വദേശിനി മക്കയില്‍ നിര്യാതയായി. ഉംറകളും റൗസ സന്ദര്‍ശനവും പൂര്‍ത്തിയാക്കിയശേഷമാണ് അന്ത്യം.

1 st paragraph

പരേതനായ ഉദ്ദമ്പാറ നീലമൂല അബ്ദുല്ല യുടെ ഭാര്യ ആയിഷാബി ആലമ്ബാടി(73)യാണ് മക്ക സഹ്‌റ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നിര്യാതയായത്. നവംബര്‍ ഏഴിന് ഉപ്പളയിലെ സി.എം. ട്രാവല്‍സ് ഗ്രൂപ്പിലാണ് ഉംറക്ക് പോയത്.

നവംബര്‍ 21 ന് നാട്ടിലേക്കുള്ള യാത്രയ്ക്കായി മദീനയില്‍ നിന്നും ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോള്‍ ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 24 വെള്ളി) രാത്രി 11.30 ഓടെയാണ് മരണം. വിശുദ്ധ മക്കയില്‍ ഖബറടക്കം നടത്താനുള്ള ഏര്‍പ്പാടിലാണ് ബന്ധപ്പെട്ടവര്‍. മക്കള്‍ : ബീഫാത്തിമ്മ എൻ. എ, മുഹമ്മദ്‌ എൻ. എ, ആസിയ, മിസ്റിയ. മരുമക്കള്‍ : അബ്ദുല്‍ ഖാദര്‍ വൈദ്യര്‍ കുതിരപ്പാടി, റാബിയ്യ, അബ്ദുല്ല, ശെരീഫ്.

2nd paragraph