മമ്മൂട്ടി മൂന്നാമത് മാത്രം. യുവ താരം ഒന്നാമത്, രണ്ടാമത് വൻ സര്‍പ്രൈസ്

വേഷപ്പകര്‍ച്ചകളാലും തെരഞ്ഞാടുപ്പുകളാലും മമ്മൂട്ടി വിസ്‍മയിപ്പിച്ച വര്‍ഷമാണ് 2013. പ്രകടനത്തില്‍ മാത്രമല്ല മമ്മൂട്ടി ബോക്സ് ഓഫീസ് കളക്ഷനിലും മുന്നിട്ടുനിന്നു.

എന്നാല്‍ മലയാളത്തില്‍ നിന്ന് ആഗോള കളക്ഷനില്‍ ഒന്നാമതെത്താൻ മമ്മൂട്ടിക്കായില്ല എന്നതാണ് കൌതുകം. കോടികള്‍ നേടിയിട്ടും മമ്മൂട്ടി നായകനായ ചിത്രത്തിന് ബോക്സ് ഓഫീസില്‍ ഒന്നാമത് എത്താൻ കഴിയാതിരുന്നത് ഇക്കുറി സംഭവിച്ച സര്‍പ്രൈസ് ഹിറ്റുകളുടെ കുതിപ്പുകൊണ്ടാണ്.

മമ്മൂട്ടിക്ക് 2023ലെ വമ്ബൻ ഹിറ്റ് ചിത്രമായി മാറിയത് കണ്ണൂര്‍ സ്‍ക്വാഡാണ്. അന്വേഷണത്തിന്റെ പുത്തൻ ആഖ്യാനം അനുഭവിച്ച ചിത്രമായിരുന്നു കണ്ണൂര്‍ സ്‍ക്വാഡ്. വമ്ബൻ റിലീസുകളുണ്ടായിട്ടും ബോക്സ് ഓഫീസില്‍ ചിത്രം കുതിച്ചു. ആഗോളതലത്തില്‍ ആകെ നേടിയത് 82 കോടി രൂപ എന്ന ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് കണക്കിലെടുക്കുമ്ബോള്‍ 2023ല്‍ മൂന്നാം സ്ഥാനം മാത്രമാണ് മമ്മൂട്ടിക്ക്.

ഒന്നാമത് ആ വമ്ബൻ ഹിറ്റാണ്. ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രം 2018 ആണ് ആഗോള ബോക്സ് ഓഫീസില്‍ മലയാളത്തില്‍ നിന്ന് ഒന്നാമത്

എത്തിയത്. ടൊവിനൊ തോമസ് അടക്കമുള്ള നിരവധി യുവ താരങ്ങള്‍ പ്രധാന വേഷത്തില്‍ എത്തിയ 2018 മലയാളത്തിന്റെ ആദ്യ 200 കോടി ക്ലബ് ചിത്രവുമായി. കേരളം നേരിട്ട പ്രളയത്തിന്റെ അനുഭവസാക്ഷ്യമായ ചിത്രമായി 2018 എത്തിയപ്പോള്‍ ലോകമെമ്ബാടുമുള്ള മലയാളികള്‍ സ്വീകരിക്കുകയും ഇന്നോളം കണ്ടിട്ടില്ലാത്ത വിധം ഹിറ്റാകുകയും ചെയ്യുകയായിരുന്നു.

രണ്ടാം സ്ഥാനത്തും ഒരു സര്‍പ്രൈസാണ്. റിലീസിനു മുന്നേ അത്ര പ്രതീക്ഷകളിലില്ലാതിരുന്ന ചിത്രമായിരുന്നു ആര്‍ഡിഎക്സ്. എന്നാല്‍ ഓണത്തിനെത്തി വമ്ബൻ വിജയ ചിത്രമായി മാറിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ആര്‍ഡിഎക്സ് മലയാളത്തിനെയാകെ അമ്ബരപ്പിക്കുന്ന ഒന്നായി. ആര്‍ഡിഎക്സില്‍ ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ നായകരായി എത്തിയപ്പോള്‍ ആഗോളതലത്തില്‍ നിന്ന് നേടിയത് ആകെ 84.55 കോടിയാണ്.