വെഞ്ഞാറമൂട് സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി റിയാദില്‍ നിര്യാതനായി. വെഞ്ഞാറമൂട് മണലിമുക്ക് വേടക്കാല സ്വദേശി എ.എം.നിവാസിലെ എസ്. മധുസൂദനൻ (58) ആണ് മരിച്ചത്.

സുകുമാരനാണ് പിതാവ്. ഭാര്യ: അനുജ. മക്കള്‍: മീനു, അമൃത, അനുശ്രീ. മൃതദേഹം നാട്ടിലേക്കയക്കുന്നതിന് റിയാദിലുള്ള സഹോദരനെ സഹായിക്കാൻ സാമൂഹിക പ്രവര്‍ത്തരായ സിദ്ദീഖ് തുവ്വൂര്‍, ജലീല്‍ തിരൂര്‍ എന്നിവര്‍ രംഗത്തുണ്ട്.