Fincat

മദ്യപാനത്തോടെ എല്ലാം തകർന്നു ; ഭഗത് മനസ്സ് തുറക്കുന്നു

എന്റെ മോൻ എന്റെ കൂടെ തന്നെയാണ്. എന്റെ അപ്പന്റെയും അമ്മയുടെയും കൂടെയാണ് പഠിക്കുന്നത്. ഞങ്ങൾ ഹാപ്പിയാണ്, ആളുകൾ അക്കാര്യത്തിൽ എന്ത് പറഞ്ഞാലും എന്നെ ബാധിക്കാറില്ല- ഭഗത് പറഞ്ഞു.

1 st paragraph

ഇപ്പോഴും അവസരങ്ങൾ ചോദിക്കുന്ന ആളാണ് താനെന്ന് നടൻ ഭഗത്. ആരോട് അവസരം ചോദിച്ചാലും നിനക്ക് പറ്റുന്നതല്ല എന്ന മറുപടിയാണ് തനിക്ക് കിട്ടുന്നതെന്നും താരം പറയുന്നു. എനിക്ക് പറ്റാത്ത ഒരെണ്ണം തരാൻ താൻ ചോദിക്കുമെന്നും,എന്ത് കിട്ടിയാലും ഞാൻ ചെയ്യാൻ റെഡിയാണ്. ഉള്ളതുകൊണ്ട് താൻ വളരെ ഹാപ്പിയാണ്. പതിമൂന്നുവര്ഷമായി ഈ ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കുക എന്നുള്ളത് ഭാഗ്യമാണ്, അത് കൂട്ടുകാരുടെ പിന്തുണ കൊണ്ടാണെന്നും താരം പറയുന്നു. ജീവിത്തിലെ ഉയർച്ച താഴ്ചകളിൽ കുടുംബത്തിന്റെ സപ്പോർട്ട് വലുതാണ്. എന്റെ ഭാര്യക്ക് സിനിമയോട് വലിയ താത്പര്യം ഇല്ലാത്ത ആളാണ്, പക്ഷെ എന്നെ ഇഷ്ടം ഉള്ളതുകൊണ്ട് സിനിമയേയും ഇഷ്ടപെട്ടുതുടങ്ങി.

മാറ്റിനിര്ത്തപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് കാരണം ഞാൻ തന്നെയാണ്. എന്റെ ആദ്യ ജീവിതത്തിലെ ഡിവോഴ്സ് സംഭവിക്കുന്നത് ഞാൻ പോലും പ്രതീക്ഷിക്കാത്ത സമയത്താണ്. മാനസികമായി ഒരുപാട് തകർന്നുപോയ സമയം ആയിരുന്നു അത്. സാമ്പത്തികമായും തകർന്നപ്പോൾ ഒരുപാട് പടങ്ങൾ ചെയ്യേണ്ടി വന്നു. ആ സമയത്ത് കുറെ പൈസയും കൈയ്യിൽ വന്നു, അന്ന് കൂടെ ആരും ഇല്ലാത്ത സമയം ആണ്. ആരെക്കുറിച്ചും ചിന്തിക്കാൻ പറ്റാത്ത സമയം വന്നതോടെ എന്തും ആകാം എന്നായി.

2nd paragraph

നമ്മൾ ജീവിതത്തിൽ തെറ്റുകൾ ചെയ്തിരുന്നു എന്ന് സ്വയം മനസ്സിലാക്കുമ്പോൾ ഒരു പോയിന്റയിലേക്ക് എത്തുന്നത്. ആ ഒരുപേടി ഉണ്ടല്ലോ, സിനിമ നഷ്ടമാകുമോ എന്നത് അതൊക്കെ ഇപ്പോൾ മാറി.

വിനീത് ശ്രീനിവാസൻ മാറ്റി നിർത്തിയോ എന്ന് ചോദിക്കുമ്പോൾ ഭഗത് നൽകിയ മറുപടി ഇങ്ങനെയാണ്.

വിനീതേട്ടനൊക്കെ ഫാമിലി പേഴ്സൺ ആണ്, അപ്പോൾ ഇത് അറിയുമ്പോൾ ഉറപ്പായും ഉള്ളിൽ തോന്നൽ ഉണ്ടായിട്ടുണ്ടാകാം.

മലർവാടി ഒക്കെ ഇറങ്ങിയ സമയത്ത് അദ്ദേഹത്തിന് എന്നിൽ നല്ല പ്രതീക്ഷ ആയിരുന്നു. നമ്മുടെ ഗുരുനാഥൻ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രതീക്ഷകൾ നഷ്ടം ആകുമ്പോൾ മാറ്റി നിർത്തില്ലേ- ഭഗത് പറഞ്ഞു.

വിജയവും പരാജയവും ഒന്നും എന്നെ ബാധിക്കാറില്ല, ഇനിയും ലക്ഷ്യങ്ങൾ ഉണ്ട് അതിന്റെ പുറകെ ഞാൻ യാത്ര ചെയ്യുന്നു. മദ്യപാനം വേണ്ടെന്ന് തീരുമാനിച്ചത് ഞാൻ തന്നെയാണ് അതിനേക്കാളും ജീവിതത്തിൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ പുറത്തുകടക്കാൻ ആയി- ഭഗത് പറഞ്ഞു.