പഴയവസ്ത്രങ്ങൾ കളയുന്നതിന് മുൻപ് ഇങ്ങനെ ചെയ്ത് നോക്കൂ
പഴയ വസ്ത്രങ്ങള്‍ നിറം മങ്ങിയത് മൂലം ഉപയോഗിക്കാതെ ഇരിക്കുന്നവരുണ്ട്. എന്നാല്‍, ഇത്തരത്തില്‍ നിറം മങ്ങിയ വസ്ത്രങ്ങളെ നിങ്ങള്‍ക്ക് ഡൈ ചെയ്‌തെടുത്ത് പുതിയ വസ്ത്രങ്ങളാക്കി മാറ്റി എടുക്കാവുന്നതാണ്. നിങ്ങളുടെ വസ്ത്രങ്ങള്‍ വെള്ളയാണെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള നിറത്തിലേയ്ക്ക് അത് ഡൈ ചെയ്‌തെടുത്ത് മാറ്റി എടുക്കാവുന്നതാണ്. അതുപോലെ, ഏതെങ്കിലും നിറമുള്ള വസ്ത്രങ്ങളാണെങ്കില്‍ അതില്‍ പാറ്റേണ്‍സ് വരുന്ന രീതിയില്‍ ഡൈ ചെയ്ത് എടുപ്പിക്കാം. ഇതിനായി നിങ്ങള്‍ക്ക് ഡൈ ചെയ്ത് തരുന്ന നല്ല ബുട്ടീക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഇവര്‍ നിങ്ങളുടെ ആഗ്രഹത്തിനൊത്ത് ഡിസൈന്‍ ചെയ്ത് തരുന്നതും ആയിരിക്കും.
രൂപം മാറ്റാം
പഴയ വസ്ത്രങ്ങള്‍ എടുത്ത് കളയുന്നതിന് പകരം നമ്മള്‍ക്ക് അവയെ വളരെ ക്രിയേറ്റീവാക്കി മാറ്റി എടുക്കാവുന്നതാണ്. നിങ്ങളുടെ വസ്ത്രങ്ങള്‍ ഏതായാലും അത് വര്‍ക്കുള്ളതായാലും നിങ്ങള്‍ക്ക് അവ ഡൈ ചെയ്‌തെടുത്ത് അതിനെ തലയണ കവറാക്കി മാറ്റി എടുക്കാവുന്നതാണ്. വര്‍ക്കൊന്നും ഇല്ലാത്ത പ്ലെയ്ന്‍ വസ്ത്രങ്ങളാണെങ്കില്‍ അതില്‍ നിങ്ങള്‍ക്ക് എംബ്രോയ്ഡറി ചേര്‍ക്കാം. അതുപോലെ മിററര്‍ വര്‍ക്ക് ചെയ്‌തെടുക്കാവുന്നതാണ്. അല്ലെങ്കില്‍ നല്ല ഫാബ്രിക്ക് പെയ്ന്റ് ചെയ്‌തെടുക്കാം. ഇതെല്ലാം തലയണ കവറിനെ മനോഹരമാക്കും. അതുപോലെ പഴ വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് നല്ല ആര്‍ട് വര്‍ക്കാക്കി മാറ്റി ഫ്രെയിം ചെയ്ത് ചുമരില്‍ തൂക്കാവുന്നാതണ്. ഇതും ക്രിയേറ്റീവ് ആക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് വര്‍ക്കുള്ള വസ്ത്രങ്ങളാണെങ്കില്‍ അതിലെ ഏതെങ്കിലും വര്‍ക്ക് നിങ്ങള്‍ക്ക് അമിതമായി ഇഷ്ടമാണെങ്കില്‍ വെട്ടിയെടുത്ത് ആ വര്‍ക്ക് നിങ്ങള്‍ക്ക് നല്ല ക്രിയേറ്റീവ് ആയ രീതിയില്‍ സൂക്ഷിക്കാവുന്നതാണ്. ഇതിനെ നല്ല ആര്‍ട്ട് വര്‍ക്ക് എന്ന രീതിയില്‍ നിങ്ങള്‍ക്ക് ഫ്രെയിം ചെയ്യാം.
മറ്റ് വസ്ത്രങ്ങള്‍
നിങ്ങള്‍ക്ക് പഴയ വസ്ത്രങ്ങളെ മറ്റ് വസ്ത്രങ്ങളാക്കി മാറ്റി എടുക്കാവുന്നതാണ്. പ്രത്യേകിച്ച് സാരി ആണെങ്കില്‍ അതിനെ നിങ്ങള്‍ക്ക് സര്‍വാര്‍ ആക്കി മാറ്റാം. ഇതിനായി നിങ്ങള്‍ക്ക് രണ്ട് സാരി, അല്ലെങ്കില്‍ ഷാളും സാരിയും എടുക്കാം. ഇവ രണ്ടും ചേരുന്ന വിധത്തിലാകണം. അതിന് ശേഷം നിങ്ങള്‍ക്ക് ഇവയെ ഇഷ്ടമുള്ള രീതിയില്‍ പുതിയ വസ്ത്രമാക്കാവുന്നതാണ്. അതുപോലെ പഴയ വസ്ത്രങ്ങളെ കുട്ടികളുടെ വസ്ത്രമാക്കി മാറ്റാവുന്നതാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇവ ഉപയോഗിച്ച് പുതിയ ബ്ലൗസ് തന്നെ സ്റ്റിച്ച് ചെയ്‌തെടുക്കാവുന്നതാണ്.
വീട്ടിലേയ്ക്ക്
നിങ്ങള്‍ക്ക് പഴയ വസ്ത്രങ്ങള്‍ ഉപയോഗിച്ച് നല്ല കര്‍ട്ടന്‍ തയ്യാറാക്കി എടുക്കാം. പല വസ്ത്രങ്ങളുടേയും പീസുകള്‍ വെച്ച് നല്ല കര്‍ട്ടന്‍ തയ്യാറാക്കാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇതേ പഴയ വസ്ത്രങ്ങള്‍ ഉപയോഗിച്ച് നല്ല ചവിട്ടി തയ്യാറാക്കി എടുക്കാവുന്നതാണ്. അതുമല്ലെങ്കില്‍ സോഫയ്ക്ക് നല്ല കവര്‍ തൈച്ച് എടുക്കാവുന്നതാണ്. ഇതുമല്ലെങ്കില്‍ നിങ്ങള്‍ പ്രിയപ്പെട്ടതായി കരുതുന്ന പുസ്തകള്‍ പൊതിയാല്‍ നല്ല ഭംഗിയുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കാണാന്‍ നല്ല ക്രിയേറ്റീവ് ലുക്ക് നല്‍കുന്നതാണ്. അതുപോലെ നിങ്ങള്‍ക്ക് ബാഗ് ഉണ്ടാക്കാവുന്നതാണ്. തുണി ഉപയോഗിച്ച് ബാഗ് ഉണ്ടാക്കി നല്‍കുന്ന നിരവധി സ്ഥലങ്ങളുണ്ട്. അതിനാല്‍ ബാഗ് തയ്യാറാക്കാം. ഇല്ലെങ്കില്‍ വാലറ്റ് തയ്യാറാക്കാവുന്നതാണ്. ഇതെല്ലാം നല്ല ക്രിയേറ്റീവായി നമ്മള്‍ക്ക് പഴയ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് സഹായിക്കുന്നു.