Fincat

ചിറ്റാറ്റുകര ആളംതുരുത്തില്‍ കിടക്ക നിര്‍മാണശാലക്ക് തീപിടിച്ചു

പറവൂര്‍: ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം ആളംതുരുത്തില്‍ കിടക്ക നിര്‍മാണശാലക്ക് തീപിടിച്ചു. എറിയാട് സ്വദേശി നിസാറിന്‍റെ ഉടമസ്ഥതയിലുള്ള പെര്‍ഫെക്‌ട് മാറ്റ്റസ് എന്ന സ്ഥാപനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അഗ്നിബാധയുണ്ടായത്.

1 st paragraph

പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അഞ്ച് സ്ഥിരം ജീവനക്കാരും പ്രദേശവാസികളായ നിരവധി സ്ത്രീ തൊഴിലാളികളും പണിയെടുക്കുന്നുണ്ട്. എന്നാല്‍, സ്ഥാപനത്തിലെ ജീവനക്കാരന്‍റെ വിവാഹമായതിനാല്‍ അന്തര്‍സംസ്ഥാന തൊഴിലാളിയായ ഒരു ജീവനക്കാരൻ മാത്രമാണ് തീപിടിത്തസമയത്ത് കമ്ബനിയില്‍ ഉണ്ടായിരുന്നത്.

ഇതിനാല്‍ വലിയ ദുരന്തം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പറവൂര്‍, കൊടുങ്ങല്ലൂര്‍ യൂനിറ്റുകളില്‍നിന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.

2nd paragraph

യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. അലുമിനിയം ഷീറ്റ് മേഞ്ഞ കെട്ടിടത്തിലാണ് കമ്ബനി പ്രവര്‍ത്തിച്ചിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് അധികൃതരുടെ പ്രാഥമികനിഗമനം. ഒരുകോടി രൂപയിലേറെ നാശനഷ്ടമുണ്ടായെന്നാണ് വിവരം.