Fincat

ഉന്നതി – അനുമോദന ചടങ്ങും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.

മംഗലം: വള്ളത്തോൾ എ.യു.പി സ്കൂളിലെ
2022-2023 വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കൾക്കുള്ള
അനുമോദനവും ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് രമേശ്. കെ.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കരിക്കുലം കമ്മറ്റി അംഗം
ബാബു. കെ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സന്തോഷ സൂചികയുടെ അടിസ്ഥാനത്തിൽ ജനജീവിതത്തെ അളക്കുന്ന ലോകത്ത് ഓരോ വിജയവും വിലപ്പെട്ടതാണെന്നും, അത് ജീവിതത്തിലുടനീളം നിലനിർത്താൻ ശ്രമിക്കണമെന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.

1 st paragraph

പി.ടി.എ അംഗം സന്തോഷ്,
എസ്.എസ്‌.ജി ചെയർമാൻ
ജോസ് സി മാത്യു, എസ്‌.എസ്‌.ജി വൈസ് ചെയർമാൻ
ടി.എൻ.ഷാജി, ഉറുദു പാഠപുസ്തക നിർമ്മാണ സമിതി അംഗം
എം. ഹുസ്സൈൻ, എം.ടി.എ പ്രസിഡന്റ് സഫിയ, ഒ.എസ്‌.എ പ്രസിഡന്റ്
വി വി വിശ്വനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് ഏഴാം ക്ലാസിലെ 276 കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കെ.എച്ച്.എം.എച്ച്.എസ്.എസ് അധ്യാപകനും ജെ.സി.ഐ ട്രയിനറുമായ സിദ്ധീഖുൽ അക്ബർ ക്ലാസ് നയിച്ചു.

2nd paragraph

ഹെഡ്മാസ്റ്റർ പ്രകാശ്കുമാർ പറമ്പത്ത്‌ സ്വാഗതവും കെ.പി നസീബ് നന്ദിയും പറഞ്ഞു.

അധ്യാപകരായ കെ.ബാബു, കെ.കെ റംല, റഷീദ സി.പി, കെ. പ്രമോദ് കുമാർ, പി. അനിത, ലിനീഷ് അയിലോട്ട് ജാസ്മിൻ സവാദ് , ബുഷ്റ, പി.സി അബ്ദുൾ റഹിം, കെ സാദിഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.